May 9, 2026

സാന്ത്വനത്തിന്‍റെ പെരുന്നാള്‍ കിറ്റുമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ്

0
സാന്ത്വനത്തിന്‍റെ പെരുന്നാള്‍ കിറ്റുമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ്
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട്: നാലു ചുമരുകള്‍ക്കുള്ളില്‍ പുറം ലോകം കാണാതെ കഴിയുന്ന കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി, തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്‌ധ്യക്ഷ ജിന്‍സി സണ്ണി, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സന്‍റ് ജോര്‍ജ്ജിന് നല്‍കി വിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളില്‍ നിന്നുള്ള വിദഗ്ദ പരിചരണം ആവശ്യമായ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന ഈ കൂട്ടായ്മ എല്ലാ വിശേഷ ദിവസങ്ങളിലും രോഗികള്‍ക്ക് വ്യത്യസ്തമായ ഉപഹാരങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കാറുണ്ട്. ഡോ. വിജേഷ്, ഡോ ജാവീദ് റിസ്‌വാന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തോമസ്, ശാന്തി അനില്‍, സഞ്ജിത് അന്തിക്കാട്, ജൂലി ജോര്‍ജ്ജ്, സനല്‍രാജ്, അനില്‍കുമാര്‍, ജോസ്, രാജു, പി ആര്‍ ഒ ആഷ്‌ലിന്‍, ബീന അജു തുടങ്ങിയവര്‍ സംബന്ധിച്ചു.‍..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *