May 17, 2024

ചൈൽഡ് പ്രൊട്ടക്റ്റ് ടീം ബോധവൽക്കരണ ക്ലാസും പഠനോപകരണ വിതരണവും

0

കല്‍പ്പറ്റ:ചൈൽഡ് പ്രൊട്ടക്റ്റ് ടീം (സി പി.റ്റി) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ മാധ്യമങ്ങളുടെ സ്വാധീനം കുട്ടികളിൽ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ്‌ നടത്തും.
നാഷണൽ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ ബേബി കെ പിലിപ്പോസ് ക്ലാസുകൾ നയിക്കും. ജില്ലാ കമ്മിറ്റി പ്രത്യേക പരിഗണ നൽകി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും സി.പി.റ്റി യു എ ഇ കമ്മിറ്റി നൽകുന്ന പുത്തനുടുപ്പ്  വിതരണവും ചടങ്ങിൽ നടക്കും ശ്രദ്ധ 2019 എന്ന പേരിൽ കുട്ടികൾക്കും മാതാപിതാക്കളുമായി വിവിധ സ്കൂളുകളിൽ നടത്തിവരുന്ന ബോധവൽക്കരണ ക്ലാസ്സുകളുടെ ഭാഗമായിട്ടാണ് ചടങ്ങ്. ജില്ലാ പ്രസിഡൻറ് റ്റി.എൻ സജത് അധ്യക്ഷനായിരിക്കും. ജന പ്രതിനിധികൾ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ ചൈൽഡ് പ്രൊട്ടക്റ്റ് ടിം സംസ്ഥാന കൺവീനർ സുജാ മാത്യു, സംസ്ഥാന സെക്രട്ടറിമാരായ വിനോദ് അണിമംഗലത്ത്, ശ്രീജിത്ത് ശർമ്മ, ജില്ലാ സെക്രട്ടറി രാജേഷ് വയലേല, ഖജാൻജി ലിജി സാജു  തുടങ്ങിയവർ പങ്കെടുക്കും.പുൽപ്പള്ളി കോളറാട്ടുകുന്ന് സംസ്ക്കാരിക നിലയത്തിൽ രണ്ടാം തിയതി  പന്ത്രണ്ട് മണിക്കാണ് പരിപാടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *