രാഹുൽഗാന്ധി 7, 8 തീയതികളിൽ വയനാട്ടിൽ
വോട്ടർമാരോട് നന്ദി പറയാൻ വയനാട് എംപിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽഗാന്ധി ജൂൺ 7, 8 തീയതികളിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ സന്ദർശനം നടത്തും. റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് രാഹുൽഗാന്ധി വയനാട്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. വയനാട് പാർലമെന്റ് മണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളിലും വ്യത്യസ്ത പരിപാടികളിൽ രാഹുൽഗാന്ധി പങ്കെടുക്കും. കാലാവസ്ഥ അനുകൂലമായാൽ റോഡ് ഷോ സംഘടിപ്പിക്കാനാണ് യുഡിഎഫ് നീക്കം. ഏഴാം തീയതി കോഴിക്കോട് മലപ്പുറം ജില്ലകളിലും എട്ടാം തീയതി വയനാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും രാഹുൽ ഗാന്ധി എത്തും. നാളെ ഡൽഹിയിൽ നടക്കുന്ന എംപിമാരുടെ യോഗത്തിൽ സന്ദർശനം സംബന്ധിച്ച് അന്തിമരൂപം നൽകും. ഏഴാം തീയതി കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി മുക്കത്ത് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങൾ സന്ദർശിച്ച് രാത്രി വൈത്തിരി റിസോർട്ടിൽ താമസിക്കും. എട്ടാം തീയതി ജില്ലയിൽ റോഡുകളിൽ പങ്കെടുക്കും.




Leave a Reply