October 19, 2026

അനര്‍ഹമായ മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചെത്തിക്കണം.

0
By ന്യൂസ് വയനാട് ബ്യൂറോ
.
മുന്‍ഗണനാ കാര്‍ഡുകള്‍ ഇനിയും കൈവശം വച്ചിരിക്കുന്ന അനര്‍ഹരായ കാര്‍ഡുടമകള്‍ ഓഫീസില്‍ നേരിട്ടെത്തി കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വസ്തുതകള്‍ മറച്ചുവെച്ച് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരെ 2015 ലെ റ്റി.പി.ഡി.എസ് 13 പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുന്നതും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവില്‍ കൈപ്പറ്റിയ റേഷന്‍വിഹിതത്തിന്റെ കമ്പോള വില അവശ്യസാധന നിയമപ്രകാരം ഈടാക്കും. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെപ്പറ്റിയുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന ബോക്‌സില്‍ നിക്ഷേപിക്കുകയോ 04936-255222 എന്ന ഫോണ്‍നമ്പറില്‍ വിളിച്ചും അറിയിക്കാം. വിവരം നല്‍കുന്നവര്‍ അവരുടെ പേരോ മേല്‍വിലാസമോ നല്‍കേണ്ടതില്ല, അന്വേഷിച്ച് ഉടന്‍ നടപടി സ്വീകരിക്കുന്നതാണ്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *