October 22, 2026

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; നടി ആശാ ശരത്തിനെതിരെ പരാതി

0
62.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:സിനിമ പ്രൊമോഷന് വേണ്ടി  സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് അഭിനേത്രി ആശ ശരത്തിനെതിരെ പരാതി.  വയനാട് കാട്ടിക്കുളം സ്വദേശി അഡ്വ.ശ്രീജിത്ത് പെരുമനയാണ് ഇത് സംബന്ധിച്ച് ഇടുക്കി ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. തന്റെ ഭര്‍ത്താവിനെ കാണാതായെന്നും, വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ വിവരം അറിയക്കണമെന്നും പറഞ്ഞ് ആശാ ശരത് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ചെയ്ത വീഡിയോ ആണ് പരാതിക്കടിസ്ഥാനം. 'എവിടെ' എന്ന തന്റെ പുതിയ സിനിമയുടെ പ്രചരണത്തിനായാണ് നടി ഇത്തരത്തില്‍ ഒരു പരസ്യവീഡിയോ പോസ്റ്റ് ചെയ്തത്.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇത്തരം വ്യാജ വീഡിയോകള്‍ അപകടകരമായ സാഹചര്യം സൃഷ്ട്ടിക്കുമെന്ന് ശ്രീജിത്ത് പെരുമന തന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. നിസാരമെന്ന് തോന്നിക്കുമെങ്കിലും വിഷയത്തിന്റെ ഗൗരവം ഇടുക്കി അഡീഷണല്‍ പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി ഐപി എസിനെ നേരിട്ട് വിളിച്ച് അറിയിച്ചതായും, കട്ടപ്പന പോലീസിനെ ഉള്‍പ്പെടെ അറിയിച്ച് ആവശ്യ നടപടിയുണ്ടാകും എന്നദ്ദേഹം പറഞ്ഞതായും ശ്രീജിത്ത് പെരുമന വ്യക്തമാക്കി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *