May 9, 2024

കടുവയുടെ വൈറൽ വീഡിയോയുടെ ഉറവിടം വെളിപ്പെടുത്താതെ വനം വകുപ്പ് : ദൃശ്യം പാമ്പ്രയിലേത് തന്നെ.

0
കൽപ്പറ്റ: '

വനപാതയില്‍ ബൈക്ക് യാത്രികരുടെ പിന്നിലൂടെ റോഡ് മുറിച്ചു കടക്കുന്ന കടുവയുടെ വീഡിയോ ദൃശ്യം ഉയര്‍ത്തിയ വിവാദങ്ങള്‍ വനം വകുപ്പ് അവസാനിപ്പിച്ചു. ദൃശ്യങ്ങള്‍ ബത്തേരി പുല്‍പ്പള്ളി റൂട്ടില്‍ ചെതലയം കുറിച്യാട് റേഞ്ചുകളുടെ അതിര്‍ത്തിയിലെ പാമ്പ്രയിലാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. വീഡിയോയുടെ ഉറവിടവും അത് വൈറലായ വഴികളും അറിയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. കടുവയുടെ ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണ് എന്നത് സംബന്ധിച്ച് ദിവസങ്ങളായി സമുഹമാധ്യമങ്ങളില്‍ ചര്‍ച്ചനടക്കുകയായിരുന്നു. സ്ഥലം ഏതെന്ന് സ്ഥിരീകരിച്ചതോടെയാണ് തര്‍ക്കത്തിന് വിരാമമായത്. കടുവയെ കാട്കയറ്റാനുള്ള നീക്കങ്ങളും വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കടുവയുടെ നീക്കങ്ങള്‍ അറിയാന്‍ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചുവെന്ന് ചെതലയം റേഞ്ച് ഓഫിസര്‍ വി രതീശന്‍ പറഞ്ഞു. പ്രദേശത്ത് പോയി കടുവയെ കാണാനും ചിത്രീകരണം നടത്താനും ശ്രമിക്കരുതെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു.

എന്നാൽ ദൃശ്യങ്ങൾക്ക് പിന്നിൽ വനംവകുപ്പുദ്യോഗസ്ഥർ തന്നെയാണ് എന്ന് ആരോപണമുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *