July 16, 2026

പുൽപ്പള്ളിയിൽ വീണ്ടും കർഷക ആത്മഹത്യ: കടബാധ്യതമൂലമെന്ന് ബന്ധുക്കള്‍

0
By ന്യൂസ് വയനാട് ബ്യൂറോ
 പുല്‍പ്പള്ളി:  കടബാധ്യത മൂലം പുൽപ്പള്ളിയിൽ വീണ്ടും കർഷക ആത്മഹത്യ.   മുള്ളന്‍കൊല്ലി മരക്കടവ് ചുളുഗോഡ് എങ്കിട്ടന്‍ (55) ആണ് മരിച്ചത്. വീടിനുള്ളില്‍ വിഷംകഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ വീടിനോട് ചേര്‍ന്നുള്ള കൃഷിയടത്തിലേക്ക് എങ്കിട്ടന്‍ പോയിരുന്നു. അവിടെ വെച്ചാണ് വിഷം കഴിച്ചതെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. എങ്കിട്ടന് പാടിച്ചിറ സഹകരണബാങ്കില്‍ ഒരു ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടന്ന് ബന്ധുക്കൾ പറഞു.  വിളനാശം വന്നതിന്റെ വിഷമത്തിലായിരുന്നുവെന്നും  ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.എങ്കിട്ടന് ഒന്നരയേക്കര്‍ സ്ഥലമുണ്ട്. ഭൂമി പാട്ടത്തിനെടുത്തും കൃഷി നടത്തി വരാറുണ്ടായിരുന്നു. വർഷങ്ങൾക്ക് കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ കർഷക കുടുംബങ്ങളിൽപ്പെട്ടതാണ് എങ്കിട്ടന്റെയും കുടുംബം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *