July 16, 2026

രണ്ട് വയസുകാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ: പോലീസ് അന്വേഷണം തുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

മേപ്പാടി പുത്തുമലയില്‍ രണ്ട് വയസ്സുള്ള കുട്ടിയുടെ മൃതദേഹം   ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ സംഭവത്തില്‍  മേപ്പാടി  പോലീസ് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശ് സ്വദേശി ചന്ദ്ര സിംഗിന്റെ മകള്‍ റോഷ്‌നിയുടെ മൃതദേഹമാണ്  ഇന്നലെ രാത്രി ഏഴരയോടെ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടി താമസിക്കുന്ന പാടി മുറിയില്‍ നിന്നും നൂറ് മീറ്റർ    അടുത്തുള്ള  കാടുപിടിച്ച സ്ഥലത്ത് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദൂരുഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. . ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *