സംഗീത ലോകത്തെ അതികായർ: അകം ബാന്റ് 13-ന് കൽപ്പറ്റയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
കൽപ്പറ്റ: 
പാരമ്പരാഗത സംഗീതത്തെ പ്രത്യേകിച്ച് കർണാടിക്  ഗസൽ സംഗീതത്തെ  പാശ്ചാത്യ സംഗീതോപകരണങ്ങളുമായി കൂട്ടിയിണക്കി രാജ്യത്തെ ഏറ്റവും മികച്ച സംഗീത ബാന്റുകളിലൊന്നായി മാറിയ അകം  ബാന്റ്  സംഘം 13-ന്  കൽപ്പറ്റയിലെത്തും. കേരള ടൂറിസം ,വയനാട് ടൂറിസം ഓർഗനൈസേഷൻ 
, വയനാട് ഡി.ടി.പി.സി.  ,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ ഭാഗമായി   
സംസ്കാരിക പരിപാടിയിലാണ് ഇവരെത്തുന്നത്.  
13-ന് വൈകുന്നേരം ആറ് മണിക്ക് കൽപ്പറ്റ എസ്.കെ. എം.ജെ.  ഹയർ സെക്കണ്ടറി സ്കൂളിലാണ് പരിപാടി. ഏഴ്  സുഹൃത്തുക്കളുടെ കൂട്ടായ്മയാണ്  അകം ബാന്റ്
  .  ഹരീഷ് ശിവരാമകൃഷ്ണൻ(വോക്കൽ), പ്രവീൺ കുമാർ(ഗിത്താർ), ജഗദീഷ്(ഗിത്താർ) സ്വാമി സീതാരാമൻ(കീബോർഡ്), ശിവ നാഗരാജൻ(പെർകഷൻ), യദുനന്ദൻ(ഡ്രംസ്), ആദിത്യ കശ്യപ്(ബാസ് ഗിത്താർ) തുടങ്ങിയവരാണ് ഈ സൗഹൃദ കൂട്ടായ്മയിലെ താരങ്ങൾ. അകത്തിനെ മറ്റു ന്യൂജെൻ ബാന്റുകളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഒട്ടേറെ ഘടകങ്ങളാണ് ഉള്ളത്.
2003-ൽ  അകം എന്ന പേരിൽ ബാന്റ് ആരംഭിച്ചു.  2010  മുതൽ ഇന്ത്യയിലെ പ്രമുഖ ബാന്റുകളുടെ    നിരയിലേക്ക് ഉയർന്ന   സംഘം ഇതിനോടകം 600 ലധികം വേദികളിൽ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു. വർഷം അറുപതിൽ പരം വേദികളിൽ സംഗീത പരിപാടി അവതരിപ്പിക്കുന്ന   
സംഘം  വയനാട്ടിൽ ആദ്യമായാണ് എത്തുന്നത്.  
 . അകം  ഒരു ബാന്റായി പിറവിയെടുത്തത് തികച്ചും ആകസ്മികമാണ്. ഇവർക്ക്  തുടക്കത്തിൽ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമുണ്ടായിരുന്നില്ല. വ്യത്യസ്തമായ അഭിരുചിയുള്ള ആളുകൾ. പക്ഷേ സംഗീതമാണ് അവർക്കിടയിലെ    കോമൺ ഫാക്ടർ.. ഇവരിൽ ഭൂരിപക്ഷവും രാജസ്ഥാനിലുള്ള ബിറ്റ്സ് പിലാനിയിലാണ്   പലവർഷങ്ങളായി പഠിച്ചിരുന്നത്.  .   അകത്തിലെ പ്രധാന ഗായകരിൽ ഒരാളായ ഹരീഷ് ശിവരാമകൃഷ്ണന്റെ ജൂനിയേഴ്സായിരുന്നു മറ്റെല്ലാവരും. ഇന്ന് ആ കൂട്ട് കെട്ട്  രാജ്യത്ത് സംഗീത ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്നു കഴിഞ്ഞു. ആരാധകർ  കാത്തിരിക്കുകയാണ് അകത്തിന്റെ പുതിയ ഗാനങ്ങൾക്കായി . 
Ad

മാനന്തവാടി: ഭാരത് സ്കൗട്സ് ആൻറ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയെഴുതുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കും, ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്കുമുള്ള മാസ്കുകൾ വിതരണം ചെയ്തു ...
Read More
ഇല്ലത്തുവയൽ മഹാത്മാ വായനശാല ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക്  മാസ്കുകൾ നൽകി. ആറാട്ടുതറ ജി.എച്ച്.എസ്.എസ് സ്കൂൾ പ്രധാന അധ്യാപികയ്ക്ക് ക്ലബ്ബ് ...
Read More
 തിരുനെല്ലി ക്ഷേത്ര ജീവനക്കാർ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക101249/ രൂപ മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ. ഒ. ആർ. കേളുവിന് എക്സിക്യൂട്ടീവ് ഓഫീസറും, ക്ഷേത്ര ജീവനക്കാരും ചേർന്ന് ...
Read More
.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രകൃതിക്ഷോഭങ്ങള്‍, കൊറോണ വൈറസ് ബാധ എന്നിവയാല്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേരള സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന ڇറീബില്‍ഡ് കേരള ഇന്‍ഷിയേറ്റീ്വ്چچ പ്രകാരം ...
Read More
മാനന്തവാടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള പണം തന്റെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് സ്വരൂപിച്ച് നിരവധി പേരെ വഞ്ചിച്ച സി.പി.എം നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ...
Read More
തിരുവനന്തപുരം: കോവിഡ്  19 സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ഒരു ജനകീയ കൂട്ടായ്മയിലൂടെ           പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ കര്‍മ്മ ...
Read More
കൽപ്പറ്റ : സർക്കാറിൻ്റെ നാലാം വർഷികത്തോടു അനുബന്ധിച്ച് കെ പി സി സി യുടെ ആഹ്വാന പ്രകാരം കൽപ്പറ്റ മണ്ഡലത്തിലെ വിവിധ വാർഡുകളിൽ വഞ്ചന ദിനമായി ആചരിച്ചു ...
Read More
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കപ്പെട്ട പരീക്ഷകള്‍എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ എഴുതുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി ഹെൽപ് ഡെസ്ക്ക് ഒരുക്കിയതായി മാനന്തവാടി ...
Read More
 സുൽത്താൻബത്തേരി:കേരളത്തിനായ് ഒരു വലിയ പ്രൊജക്റ്റ് പോലും പ്രഖ്യാപിച്ചു തുടങ്ങാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ നാലുവർഷം കേരളം ഭരിച്ച ഇടതുസർക്കാർ .കഴിഞ്ഞ യുഡിഎഫ് ഗവൺമെൻറ് തുടങ്ങിപൂർത്തീകരിച്ച വൻ പദ്ധതികൾ ...
Read More
ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവു സംരക്ഷണത്തിനുള്ള കര്‍മ്മ പദ്ധതികള്‍ എന്നിവ ഉള്ളടക്കം ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *