April 26, 2024

ടൂറിസം മേഖലയിൽ സൈക്ലിംഗിനും പ്രചാരമാവുന്നു: മൗണ്ടയ്ൻ സൈക്ലിംഗ് ശ്രദ്ധേയമായി.

0
Img 20190710 Wa0189.jpg
കൽപ്പറ്റ: 
ടൂറിസം രംഗത്ത്  പുതിയ ചുവട് വെയ്പ്പായി വയനാട്ടിൽ സൈക്ലിംഗിന് പ്രചാരമാവുന്നു. ടുറിസം വകുപ്പ് വർഷം തോറും നടത്തുന്ന എം.ടി.ബി. മൗണ്ട് യൻ സൈക്ലീം ഗിന് പിന്നാലെ   മഴക്കാലത്ത് 
നടത്തിയ  
സൈക്ലിംഗ് മത്സരവും  ശ്രദ്ധേയമായി. 
വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ   മൗണ്ടയ്ൻ സൈക്ലിംഗ് മത്സരത്തിൽ പത്ത് ദേശീയ താരങ്ങൾ ഉൾപ്പടെ അൻപതോളം പേർ പങ്കെടുത്തു.  . വയനാട് ടൂറിസം ഓർഗനൈസേഷൻ ,വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ    കേരള ടൂറിസം ,വയനാട് ജില്ലാ ഭരണകൂടം ,വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, എന്നിവയുടെ സഹകരണത്തോടെയാണ്   കായിക മത്സരങ്ങളുടെ ഭാഗമായി  മൗണ്ടയ്ൻ  സൈക്ലിംഗ് സംഘടിപ്പിച്ചത്. .  കേരള സൈക്ലിംഗ് അസോസിയേഷൻ, വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ പ്രശസ്തരായ  മൗണ്ട് യൻ സൈക്ലിംഗ് താരങ്ങളുടെ പങ്കാളിത്തം  മത്സരത്തെ ശ്രദ്ധേയമാക്കി. . ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ളതായിരുന്നു  ട്രാക്ക് . സീനിയർ വിഭാഗത്തിൽ 12 ലാപും ജൂനിയർ വിഭാഗത്തിൽ 10 ലാപും സൈക്കിൾ ചവിട്ടണം.
സീനിയർ വിഭാഗത്തിൽ ഇടുക്കിയിൽ നിന്നുള്ള ദേശീയ താരം വിഷ്ണു മനോജും ജൂനിയർ വിഭാഗത്തിൽ കിരൺ കണ്ണനും  കിരീടം നേടി.  തിരുവനന്തപുരം സ്വദേശി ആഷിം സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഇടുക്കി സ്വദേശി ഉൻ സാം നാസർ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശികളായ  അഭിനന്ദു രണ്ടാം സ്ഥാനവും ആർ.ജെ. സുജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
 വിജയികളായവർ ട്രോഫിയും 5000 ,3000, 1500 എന്നിങ്ങനെ ക്യാഷ് പ്രൈസും നൽകി. വയനാട് ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു ട്രോഫികളും ക്യാഷ് അവാർഡും സമ്മാനിച്ചു.  കൽപ്പറ്റക്കടുത്ത്  പുൽപ്പാറയിൽ രാവിലെ 9. മണി മുതൽ നടന്ന മത്സരം    കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ  സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. . ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ്പ്രസിഡണ്ട്  സലിം കടവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട്  എൻ. എച്ച്. അബ്ദുൾ സത്താർ ,സെക്രട്ടറി സുബൈർ ഇളകുളം,സ് പ്ലാഷ് കോഡിനേറ്റർ   ബിജു തോമസ്, ഡി.ടി.പി.സി. മാനേജർ രതീഷ് ബാബു,  ജില്ലാ സ്പോർട്സ് കൗൺസിൽ  ഭരണ സമിതി അംഗം  എൻ.സി. സാജിദ്, ജില്ലാ സൈക്ലിംഗ്  അസോസിയേഷൻ ജോയിന്റ് സെക്രട്ടറി  എൽ.എ. സോളമൻ തുടങ്ങിയവർ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *