October 22, 2026

പ്രളയം: അധിക ധനസഹായം നല്‍കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യു.എന്‍.ഡി.പി എന്നിവയുടെ സഹകരണത്തോടെ 2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെളളപ്പൊക്കത്തിലോ ഉരുള്‍പൊട്ടലിലോ വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ (15 ശതമാനം മുതല്‍ 100 ശതമാനം വരെ) നാശനഷ്ടം സംഭവിച്ച ജില്ലയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ 'പ്രത്യുത്ഥാനം' പദ്ധതി പ്രകാരം ഇരുപത്തി അയ്യായിരം രൂപ വീതം അധിക സഹായം നല്‍കുന്നു. കാന്‍സര്‍ രോഗികള്‍, ഡയാലിസിസ് രോഗികള്‍, മാനസിക പരിമിതരും കിടപ്പുരോഗികളുമായ ഭിന്നശേഷിക്കാര്‍, വിധവകള്‍ കുടുംബനാഥകള്‍ ആയിട്ടുളളതും കുട്ടികള്‍ എല്ലാവരും 18 വയസ്സിന് താഴെയുളളതും ആയിട്ടുളള കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷാ ഫോം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നേരിട്ടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ www.sdma.kerala.gov.in എന്ന വെബ്‌സൈറ്റിലും ജില്ലാ ഭരണകൂടത്തിന്റെയും എല്‍.എസ്.ജി.ഡി വകുപ്പിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം അടുത്തുളള അംഗന്‍വാടികളില്‍ ജൂലൈ 31ന് മുമ്പായി ലഭിക്കണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *