ജൂലൈ 10 മത്സ്യ കര്‍ഷക ദിനം: പുരസ്ക്കാര നിറവില്‍ വയനാട് ഫിഷറീസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  


മീനങ്ങാടി: ദേശീയ മത്സ്യ കര്‍ഷക ദിനം വയനാടിന് പുരസ്ക്കാര ദിനമായി മാറി. ദേശീയ തലത്തിലെ മികച്ച ശുദ്ധജല മത്സ്യ കര്‍ഷകനുള്ള പുരസ്ക്കാരം മാനന്തവാടി നഗരസഭയില്‍ നിന്നുള്ള കെ ജെ ജെറാള്‍ഡിനും സംസ്ഥാനത്തെ തലത്തിലെ മികച്ച ശുദ്ധജല മത്സ്യ കര്‍ഷകനുള്ള പുരസ്ക്കാരം പൊഴുതന പഞ്ചായത്തില്‍ നിന്നുള്ള അബ്ദുള്‍ റഷീദിനും ലഭിച്ചു. ദേശീയ മത്സ്യ കര്‍ഷക ദിനാചരണം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആദരിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലത ശശി അദ്ധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന വിജയന്‍ ലൈവ് ഫിഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന തലത്തില്‍ തന്നെ കുറഞ്ഞ ജല വിസ്തൃതിയുള്ള ജില്ലയാണെങ്കിലും മത്സ്യകൃഷി മേഖലകളില്‍ ഏറെ മികച്ച പ്രവര്‍ത്തനങ്ങളാണ് വയനാട് ജില്ലയില്‍ നടന്നു വരുന്നത്. 2016 – 17 വര്‍ഷം മുതല്‍ നടപ്പിലാക്കിയ നൂതന മത്സ്യകൃഷി ജില്ലയില്‍ ഈ മേഖലയില്‍ വലിയ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കി. ഏറെ ലാഭകരവും പ്രയാസ രഹിതവുമായ മത്സ്യകൃഷിയിലേക്ക് നിരവധി പേരാണ് പുതുതായി കടന്ന് വന്നു കൊണ്ടിരിക്കുന്നത്. സബ്സിഡിയോടു കൂടിയുള്ള പുതിയ പദ്ധതികള്‍ മത്സ്യകൃഷിയിലേക്ക് നിരവധി ആളുകളെ എത്തിക്കുന്നതിന് സഹായകമായി. പുന ചംക്രമണ കൃഷി, ശാസ്ത്രീയ കാര്‍പ്പ് കൃഷി, ആസാംവാള കൃഷി, പടുതാ കുളത്തിലെ മത്സ്യകൃഷി, കൂട്കൃഷി, കുളത്തിലെ നൈല്‍ തിലാപ്പിയ കൃഷി തുടങ്ങിയ നിരവധി പദ്ധതികളിലായി അയ്യായിരത്തോളം കര്‍ഷകര്‍ മത്സ്യകൃഷി ചെയ്തു വരുന്നു. 

ചടങ്ങില്‍ വെച്ച് സംസ്ഥാന പുരസ്ക്കാര ജേതാവ് അബ്ദുള്‍ റഷീദ്, ജില്ലയിലെ മുതിര്‍ന്ന മത്സ്യ കര്‍ഷകരായ എ സി രാഘവന്‍, ബേബി ചെമ്പനാനിക്കല്‍, ജോര്‍ജ്ജ് ചുള്ളിയാന, വര്‍ഗ്ഗീസ് ചക്കാലക്കല്‍, ഇ ഡി അഗസ്റ്റിന്‍, ജില്ലയിലെ മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ടി കെ ജ്യാസ്ന എന്നിവരെ ആദരിച്ചു. കെ ശശീന്ദ്രന്‍, കെ ഡി പ്രിയ, കെ ടി ബിന്ദു, സന്ദീപ് കെ രാജു, ഗ്രഹന്‍ പി തോമസ്, ജ്വാല പി രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്‍റ് ഡയരക്ടര്‍ എം ചിത്ര സ്വാഗതവും ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി വി മുബഷിറ നന്ദിയും പറഞ്ഞു.കൽപ്പറ്റ:നഗരമധ്യത്തിൽ നടപ്പാതയിൽ ഇറച്ചി വിറ്റ് വ്യാപാരികളുടെ പ്രതിഷേധം: ആത്മഹത്യാ ഭീഷണിയും.ആറുമാസം മുൻപ് കൽപ്പറ്റ നഗരസഭയുടെ പിണങ്ങോട് റോഡിലെ മത്സ്യ-മാംസ മാർക്കറ്റിൽ നിന്നും ബൈപ്പാസിലെ കെട്ടിടത്തിലേക്ക് വ്യാപാരം മാറ്റുമ്പോൾ ...
Read More
കൽപ്പറ്റ:നടവയൽ  ചിറ്റാലൂർക്കുന്ന് പുന്നോലിൽ സണ്ണി (50) നിര്യാതനായി .സംസ്കാരം നടത്തി .ഭാര്യ: മേരി ,മക്കൾ: അഭിജിത്ത് ,അമൽജിത്ത് .സഹോദരങ്ങൾ: ഗ്രേസി ,ജോണി ,ബേബി ,ആനി, ദേവസ്യ ,ഷീനാ  ...
Read More
ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള എക്‌സ്‌പ്ലോറിംഗ് ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ഏകദിന കരിയര്‍ ഗൈഡന്‍സ് പരിപാടി കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പും ...
Read More
.മൃഗസംരക്ഷണ വകുപ്പ് പള്ളിക്കുന്ന് മൃഗാശുപത്രി മുഖേന നടപ്പിലാക്കുന്ന ജൈവമാലിന്യം വളമാക്കുന്ന പദ്ധതിയുടെ അഞ്ച് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു.  കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം.  പത്ത് ക്യൂബിക് മീറ്റര്‍ വലിപ്പത്തില്‍ ...
Read More
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത ...
Read More
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നെഹ്‌റു യുവകേന്ദ്ര ഐക്യരാഷ്ട്ര സംഘടന വോളന്റീയര്‍ പ്രോഗ്രാമിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് വോളന്റീയര്‍മാരെ തിരഞ്ഞെടുക്കുന്നു. പ്രായം 15  മുതല്‍ 29 വരെ. യോഗ്യത ...
Read More
 'മേപ്പാടിയിലാണ്. രണ്ട് ദിവസമായി വീട്ടില്‍ പോകാന്‍ പറ്റിയിട്ടില്ല. വീട്ടില്‍ ഇനി ഒരിക്കലും എത്താന്‍ പറ്റാത്ത ആളുകളുടെ കൂടെയായിരുന്നു ഇന്ന്. എട്ട് ഡെഡ് ബോഡി കിട്ടി. ബാക്കിയുള്ളവര്‍ മണ്ണിനടിയിലാണ് ...
Read More
മീനങ്ങാടി :   സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിനു കീഴില്‍ ചീരാംകുന്നില്‍  സ്ഥാപിതമായിരിക്കുന്ന പരിശുദ്ധ  അബ്ദുള്‍ ജലീല്‍മോര്‍  ഗ്രീഗോറിയോസ്   ചാപ്പലിന്‍റെ  ശിലാസ്ഥാപനത്തിന്‍റേയും  വടക്കന്‍ ...
Read More
. മേപ്പാടി : പുത്തുമല ദുരന്തത്തിൽ പഠനോപകാരങ്ങൾ നഷ്‌ടപ്പെട്ട വെള്ളാർമല ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 120 വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും യൂണിഫോമുകളും എംഎസ്എഫ് നൽകി.കൂടപിറപ്പുകളുടെ കൂടെ നിൽക്കാം ...
Read More
ചേർത്തു പിടിക്കാം അവരും പഠിക്കട്ടെ: നെയ്ക്കുപ്പ കോളനിയിലെ വിദ്യാർത്ഥികൾക്ക് സാന്ത്വനമായി എസ്‌ എസ് എഫ് പനമരം: പ്രളയം ബാധിച്ച വയനാട്ടിലെ ഗ്രാമ പ്രദേശങ്ങളിൽ പഠനക്കിറ്റുമായി വിദ്യാർത്ഥികൾക്ക് കൈതാങ്ങാവുകയാണ് എസ് എസ്‌ ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *