March 19, 2024

കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു.

0
വെള്ളമുണ്ട;കോഴിഫാമുകളില്‍ നിന്നും പാകമായ കോഴികള്‍ കൂടുതലായി മാര്‍ക്കറ്റിലെത്തിയതോടെ കോഴിക്കടകളില്‍ ഇറച്ചി വിലയില്‍ വന്‍കുറവ് വന്നു.കിലോക്ക് 90 രൂപ വിലയിലാണ് ഇന്നലെ തരുവണയില്‍ കോഴിയിറച്ചി വില്‍പ്പന നടത്തിയത്.62 രൂപ നിരക്കിലാണ് ഇന്നലെ മാര്‍ക്കറ്റുകളില്‍ ഏജന്റുമാര്‍ കോഴിയെത്തിച്ചു നല്‍
കിയത്.കഴിഞ്ഞ ദിവസം 110-120 രൂപയിലായിരുന്നു തരുവണയിലെ വില.ഇതാണ് 90-100 രൂപയിലേക്ക് കുറഞ്ഞത്.ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ആനുപാതികമായി കോഴി വിലയില്‍ കുറവ് വന്നിട്ടുണ്ട്.എന്നാല്‍ മാനന്തവാടിയില്‍ ഇന്നലെയും 130-140 രൂപയെന്ന ഉയര്‍ന്നിരക്കിലാണ് വില്‍പ്പന നടത്തിയത്.നിലവില്‍ ജില്ലയിലുള്ള കോഴിഫാമുകളില്‍ നിന്നാണ് കൂടുതലായി മാര്‍ക്കറ്റുകളിലേക്ക് കോഴിയെത്തുന്നത്. ഇതിന് പുറമെ കര്‍ണ്ണാടകയില്‍ നിന്നും കോഴികളെത്തുന്നുണ്ട്.ഫാമുകളില്‍ കോഴികള്‍ക്ക് 40 ദിവസം പ്രായമായാല്‍ വില കുറവാണെങ്കില്‍ പോലും കോഴികളെ വിറ്റൊഴിവാക്കുകയാണ് ചെയ്യുന്നത്. ജില്ലയിലെ ഫാമുടമകള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും ഉള്‍പ്പെടെ നല്‍കി  കിലോക്ക് ആറ് രൂപാനിരക്കില്‍ പരിപാലന നിരക്ക് നല്‍കി കോഴികളെ ഏറ്റെടുക്കുന്ന രീതിയാണ് കൂടുതലായി ഇപ്പോള്‍ ജില്ലയില്‍ 
നലവിലുള്ളത്.ഇത് കാരണം ഫാമുടകള്‍ക്ക് വിലക്കുറവ് ബാധിക്കില്ല.എന്നാല്‍ ഫാമുകളില്‍ സ്വന്തമായി കൃഷി നടത്തുന്ന കോഴികര്‍ഷകരെ വിലയിടിവ് സാരമായി ബാധിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *