March 19, 2024

അമ്പലവയൽ വ്യാപാരി നേതൃത്വത്തിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതം: കെ.വി.വി.എസ്

0
Img 20190716 Wa0128.jpg
കൽപ്പറ്റ: അമ്പലവയൽ വ്യാപാരി നേതൃത്വത്തിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന്   കെ.വി.വി.എസ്  അമ്പലവയൽ യൂണിറ്റ് ഭാരവാഹികൾ  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
കഴിഞ്ഞദിവസം “വ്യാപാരി വ്യവസായി കോ- ഓഡിനേഷൻ കമ്മറ്റി '' എന്ന
പേരിൽ കുറച്ച് ആളുകൾ വ്യാപാരി വ്യവസായി അമ്പലവയൽ യൂണിറ്റ് 
ഭാരവാഹികളെയും സമൂഹ മധ്യത്തിൽ അവഹേളിക്കുന്ന തരത്തിൽ പ്രതസമ്മേ
ളനം നടത്തുകയുണ്ടായി .ഇവരിൽ ഭൂരിപക്ഷം ആളുകളും “സംഘടനാ വിരുദ്ധ
പ്രവർത്തനത്തിന്റെ ഭാഗമായി പുറത്താക്കപ്പെട്ടവരും നിലവിൽ മെമ്പർഷിപ്പ് ഇല്ലാ
ത്തവരുമാണ് .സംഘടനാ ഭാരവാഹികളെ സഹായിക്കുന്നതിനായി നടത്തുന്ന പര
സ്പരസഹായനിധിയിൽ നിന്നും കച്ചവട ആവശ്യത്തിനായി സാമ്പത്തിക ഇടപാടു
കൾ നടത്തി തിരിച്ചടക്കാത്തവരുമാണ് .ഇവർ വാങ്ങിയ പൈസ മറ്റ് വ്യാപാരികളിൽ
നിന്ന് സ്വരൂപിച്ചതുമാണ് .അത് ആവശ്യമായി വന്നപ്പോൾ തരാൻ ഉള്ള ആളുകൾ
ചോദിച്ചതിന്റെ പ്രതികാര നടപടി കൂടിയാണ് ഇവർ സംഘടനക്ക് എതിരെ പ്രവർത്തിക്കുന്നത്.
വ്യാപാരശ്രീ ചിറ്റ്സും സംഘടനയും വ്യത്യസ്തരീതിയിൽ പ്രവർത്തിക്കുന്ന
താണ്. ജൂലൈ 15-ന് നടന്ന പത്ര സമ്മേളനത്തിൽ പങ്കെടുത്ത പി. എസ്, വിജയൻ
വ്യാപാരശ്രീ ചിറ്റ്സ് ഡയറക്ടർ ബോർഡ് മെമ്പർ ആണന്ന് ഭാരവാഹികൾ പറഞ്ഞു. ഇദ്ദേഹം അടങ്ങുന്ന കമ്മിറ്റിയാണ്  അക്കൗണ്ട് ക്ലിയർ ചെയ്യുന്നതും.ഈ  വ്യക്തികൾ അമ്പലവയൽ
യൂണിറ്റിന് എതിരെ ജില്ലാകമ്മറ്റിയിൽ പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ജില്ലാകമ്മറ്റി രണ്ട് കൂട്ടരെയും വിളിച്ച് ചർച്ച നടത്തുകയും ചെയ്തതാണ്.
ഇവർ പറയുന്ന ആരോപണങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ പരാതി എഴുതി നൽകാൻ ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. എന്നാൽ എഴുതി നൽകിയ പരാതി അന്വേഷിച്ച
വളരെ സുതാര്യമാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു.
ജില്ലാകമ്മറ്റി യാതൊരു വിധ ക്രമക്കേടും കണ്ടെത്താൻ ആയില്ല .കണക്കുകളും മറ്റും അവരുടെ കള്ള പ്രചരണങ്ങൾ മാത്രമാണ്. മെമ്പർമാരിലും ,പൊതുജനങ്ങളിലും ശരിയല്ലന്ന് 
 മനസിലായപ്പോൾ മറ്റ് വഴികളിലൂടെ സംഘടനയെയും,സംഘടനാ ഭാരവാ
ഹികളെയും കരിവാരിത്തേക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ പത്ര സമ്മേളനവും മറ്റും നടത്തിയത്.  നവമാദ്ധ്യമങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാനാണ് 
 ഇപ്പോൾ ശ്രമിക്കുന്നത്. ഇവരുടെ നുണപ്രചരണങ്ങളിലുടെ അമ്പലവയലിൽ
കാലാകാലങ്ങളായി കച്ചവടം നടത്തുന്ന കേരള വ്യാപാരി വ്യവസായി ഏകോപന
സമിതിയിലെ പ്രബുദ്ധരായ മെമ്പർമാരിൽ വിയോജിപ്പുണ്ടാക്കി തമ്മിൽ തല്ലിക്കാ
എന്ന് ഇവർ ശ്രമിക്കുന്നത് ഇതൊന്നുകൊണ്ടും സംഘടനയെ തകർക്കാനും സംഘടനയുടെ കെട്ടുറപ്പ് നഷ്ടപ്പെടുത്താനോ ഉതകുന്നതല്ലന്നും ഇവർ പറഞ്ഞു. . പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി അബ്ദുൾ ഹക്കീം , ട്രഷറർ വി.റ്റി. ജോസഫ്, സന്തോഷ്  എക്സൽ,  സി.റഷീദ്, ധനീഷ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *