August 14, 2026

ബസ്സപകടത്തിന് പിന്നാലെ ലോറിയും കേടായി: ചുരത്തിൽ ഗതാഗത തടസ്സം :കൽപ്പറ്റ നഗരത്തിലും കുരുക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
താമരശ്ശേരി ചുരത്തിൽ രാവിലെ കെ.എസ്.ആർ.ടി.സി. ബസ്സുകൾ കൂട്ടിയിടിച്ച്  ഗതാഗത തടസ്സം ഉണ്ടായതിന് പിന്നാലെ  ലോറി കേടായതിനാൽ വീണ്ടും ഗതാഗത തടസ്സമുണ്ടായി.

  
വയനാട് ചുരത്തിൽ ഏഴാം  വളവിനു താഴെ വീതി കുറഞ്ഞ ഭാഗത്താണ് ലോറി കേടായത്. ആറാം വളവ് മുതൽ എട്ടാം  വളവ് വരെ ഇപ്പോൾ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇതു വഴി വാഹനങ്ങൾ വൺവേ ആയിട്ടാണ് കടന്നു പോകുന്നത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി പോലീസും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി വീതി കൂടിയ ഭാഗത്തേക്ക് മാറ്റുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തി
വയനാട്  ചുരം വഴി യാത്ര ചെയ്യുന്നവർക്ക് , മുന്നറിയിപ്പ് നൽകി. കെ.എസ്.ടി.എ. യുടെ ഡി.ഡി. ഓഫീസ് മാർച്ച് നടക്കുന്നതിനാൽ   കൽപ്പറ്റ നഗരത്തിലും ഗതാഗത കുരുക്ക് അനുഭവ പ്പെടുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *