April 19, 2024

വയനാട് ചുരത്തിൽ ബസ്സുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്

0
താമരശ്ശേരി: 
വയനാട് ചുരത്തിൽ  ബസ്സുകൾ  കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.
       
      ചുരത്തിലെ അഞ്ചാം വളവിനും ആറാം വളവിനുമിടയിലായിട്ടാണ് കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോവുന്ന കെ.എസ്ആർ.ടി.സി. രാജധാനി ബസ്സും  സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ടൗൺ ടു ടൗൺ ബസും  തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ച്  യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് പറ്റിയ യാത്രക്കാരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം നേരിട്ടു. .താമരശ്ശേരി പോലീസും ചുരം സംരംക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.  .
വയനാട്  ചുരം വഴി യാത്ര ചെയ്യുന്നവർക്ക് 
മുന്നറിയിപ്പ് നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *