April 19, 2024

പ്രളയം അധിക ധനസഹായം: അപേക്ഷ ക്ഷണിച്ചു

0

കേരള സര്‍ക്കാര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യു.എന്‍.ഡി.പി എന്നിവയുടെ സഹകരണത്തോടെ 2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെളളപ്പൊക്കത്തിലോ, ഉരുള്‍പ്പൊട്ടലിലോ വീടിന് പൂര്‍ണ്ണമായോ ഭാഗികമായോ (15 ശതമാനം മുതല്‍ 100 ശതമാനം വരെ) നാശനഷ്ടം സംഭവിച്ച ജില്ലയില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ നിന്ന് മുന്‍ഗണനാ ക്രമത്തില്‍ കാന്‍സര്‍ രോഗികള്‍, ഡയാലിസിസ് രോഗികള്‍, മാനസിക പരിമിതരും കിടപ്പുരോഗികളുമായ ഭിന്നശേഷിക്കാര്‍, വിധവകള്‍ കുടുംബനാഥകള്‍ ആയിട്ടുളളതും കുട്ടികള്‍ എല്ലാവരും 31 ഓഗസ്റ്റ് 2018 ന് 18 വയസ്സിന് താഴെയുളളതും ആയിട്ടുളള 1100 കുടുംബങ്ങള്‍ക്ക് 'പ്രത്യുത്ഥാനം' എന്ന പദ്ധതി പ്രകാരം 25000 രൂപ അധിക സഹായം നല്‍കുന്നു. അപേക്ഷാ ഫോറം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ www.sdma.kerala.gov.in സൈറ്റിലും ജില്ലാ ഭരണകൂടത്തിന്റെയോ തദ്ദേശ സ്വയംഭരണ  വകുപ്പിന്റേയോ സാമൂഹ്യനീതി വകുപ്പിന്റെയോ വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം അടുത്തുളള അംഗന്‍വാടികളില്‍ ജൂലൈ 31 നകം നല്‍കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *