May 30, 2026

ദൈവദാസന്‍ മാര്‍ ഇവാനിേയാസ് അനുസ്മരണ പദയാത്ര നടത്തി.

0
IMG-20190722-WA0493.jpg
By ന്യൂസ് വയനാട് ബ്യൂറോ



മാനന്തവാടി: മലങ്കര കത്തോലിക്കാസഭയുടെ സ്ഥാപകനും ദൈവദാസനുമായ മാര്‍ ഈവാനിയോസ് തിരുമേനിയുടെ 66-ാം ഓര്‍മ്മപ്പെരുന്നാളും തീര്‍ത്ഥാടന പദയാത്രയും മാനന്തവാടി മേഖലയിലെ വിവിധ മലങ്കര കത്തോലിക്കാ ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ പേര്യ സെന്റ് പോള്‍ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടന്നു..  പേര്യടൗണില്‍ പദയാത്രയുടെ ഉദ്ഘാടനം മാനന്തവാടി പ്രോട്ടോ വികാരി ഫാ.ലൂക്കോസ് പളളിപടിഞ്ഞാറ്റേതില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ദേവാലയത്തില്‍ നടന്ന സമൂഹബലിക്ക് ഇടവകവികാരി ഫാ.തോമസ് കല്ലൂര്‍,
ഫാ.ലൂക്കോസ് പളളിപടിഞ്ഞാറ്റേതില്‍, ഫാ.വര്‍ഗ്ഗീസ് കടക്കേത്ത്, ഫാ.വര്‍ഗ്ഗീസ് ചങ്ങനാമഠം, ഫാ.സാമുവല്‍ ഒ.ഐ.സി, ഫാ. വര്‍ഗ്ഗീസ് കണിയാമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഭക്തസംഘടനകളുടെ സമ്മാനദാനം, മികച്ച വിദ്യാര്‍ത്ഥകള്‍ക്കുളള മാര്‍ ഇവാനിയോസ് അവാര്‍ഡ് ദാനം, ജീവകാരുണ്യപദ്ധതി സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് തുടങ്ങിയവയും പെരുന്നാളിനോടനുബന്ധിച്ച്  നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *