August 14, 2026

കംഫർട്ട് സ്റ്റേഷൻ തുറന്നില്ല: നിരവിൽ പുഴയിൽ പ്രാഥമികാവശ്യത്തിന് റോഡരിക് ശരണം.

0
449.jpg
By ന്യൂസ് വയനാട് ബ്യൂറോ
.

മാനന്തവാടി: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ നിരവിൽപുഴ  ബസ് സ്റ്റാൻഡിൽ നിർമ്മാണം പൂർത്തിയായ  കംഫർട്ട് സ്റ്റേഷൻ ഇനിയും തുറന്നില്ല. മൂത്രപ്പുരയും കക്കൂസും അടച്ചിട്ടതിനാൽ ജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാൻ സൗകര്യമില്ലാതായി. വയനാട് കോഴിക്കോട് ജില്ലകളുടെ അതിർത്തിയായതിനാൽ നൂറ് കണക്കിന്  യാത്രക്കാർ   ഇതുമൂലം ബുദ്ധിമുട്ടുകയാണ്.    ബസ് സ്റ്റാൻഡിലെത്തുന്നവർ തുറസ്സായ സ്ഥലങ്ങളിൽ മല – മൂത്ര വിസർജ്ജനം നടത്തുന്നതിനാൽ മഴക്കാലത്ത് ഈ മാലിന്യങ്ങൾ ഒഴുകി വെള്ളത്തിൽ കലരുകയാണ്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിൽ മാലിന്യമെത്തിയതിനാൽ കോളറ പോലുള്ള രോഗങ്ങൾ നിരനിൽപ്പുഴ പ്രദേശത്ത്  പടർന്ന് പിടിക്കുന്നുണ്ട്. എത്രയും വേഗം  കംഫർട്ട് സ്റ്റേഷൻ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നാണ് ആവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *