May 4, 2024

മാനന്തവാടി പ്രസ്‌ക്ലബിന് പുതിയ ഭാരവാഹികള്‍

0
442.jpg

മാനന്തവാടി;പ്രാദേശിക ലേഖകന്മാരെയുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ പത്രപ്രവര്‍ത്തകരെയും അസംഘടിതമേഖലയില്‍ ജോലി ചെയ്യുന്നവരെന്ന പരിഗണനയില്‍ ക്ഷേമനിധിപദ്ധതിയിലുള്‍പ്പെടുത്തണമെന്ന് മാനന്തവാടി പ്രസ്‌ക്ലബ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.നിലവില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ആയിരക്കണക്കിന് പേര്‍ ഈ മേഖലയില്‍ ജോലി ചെയ്തുവരുന്നുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.പ്രസിഡന്റ് സുരേഷ്തലപ്പുഴയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ വെച്ച് പുതിയ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.അബ്ദുള്ള പള്ളിയാല്‍(പ്രസിഡന്റ്)അരുണ്‍വിന്‍സന്റ്(സിക്രട്ടറി)അശേകന്‍ ഒഴക്കോടി്(ട്രഷറര്‍)റെനീഷ് ആര്യപ്പള്ളി(വൈസ്പ്രസിഡന്റ്)കെ എസ് സജയന്‍(ജോയിന്റ് സിക്രട്ടറി)എന്നിവരാണ് ഭാരവാഹികള്‍.ബിജുകിഴക്കേടം,പടയന്‍ ലത്തീഫ്,ഷെമീര്‍,ഷിനേജ്,സത്താര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *