കൽപ്പറ്റ നഗരസഭയുടെ കക്കൂസ് മാലിന്യം പുഴയിൽ ഒഴുക്കിയതിനെതിരെ വൻ പ്രതിഷേധം.
കൽപ്പറ്റ: കൽപ്പറ്റ നഗരസഭയുടെ കക്കൂസ് മാലിന്യം പുഴയിൽ ഒഴുക്കിയതിനെതിരെ കൽപ്പറ്റ മുൻസിപ്പൽ യു ഡി എഫ് കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിക്കുകയും മുൻസിപ്പൽ യു ഡി ഫിന്റെ നേതൃത്വത്തിൽ കൽപ്പറ്റ നഗരസഭ ഓഫീസിലേക്ക് ധർണ സമരം നടത്തുകയും ചെയ്തു.ഉപരോധ സമരത്തിൽ നഗരസഭ സെക്രട്ടറി ഇതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻമാർക്കെതിരെ അന്വേഷണം നടത്തുമെന്നും കരാറുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.ഉപരോധസമരത്തിന് കൗൺസിലർമാരായ എ.പി.ഹമീദ്, കെ.അജിത, പി.ആയിഷ, ഉമൈബ മൊയ്തീൻ കുട്ടി, ജൽത്രൂദ് ചാക്കോ, പി.ആർ.ബിന്ദു, വി.പി.ശോശാമ്മ, സരോജിനി ഓടമ്പം എന്നിവർ സംസാരിച്ചു. ധർണ സമരം യു ഡി എഫ് പാർലമെന്ററി പാർട്ടി നേതാവ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.സി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു.കെ.കെ.രാജേന്ദ്രൻ, ഗിരീഷ് കൽപ്പറ്റ, പി.കെ.മുരളി, സാലി റാട്ടക്കൊല്ലി, പി.ബീരാൻ കോയ, സി.കെ.നാസർ, പി.മുസ്തഫ, അസീസ് അബിലേരി, ഷാഫി ഇട കുനി, അബു ഗൂഡലായ്, പി.പി.ഷൈജൽ, രവിചന്ദ്രൻ പെരുന്തട്ട, സി. കുഞ്ഞീദ് എന്നിവർ നേതൃത്വം നൽകി.





Leave a Reply