May 30, 2026

മദ്യവിരുദ്ധ സമര നായികമാരായ മാക്കക്കും വെള്ളക്കും ഗാന്ധി ഗൃഹത്തിന്റെ പുരസ്കാരം .

0
IMG_20190727_195850.jpg
By ന്യൂസ് വയനാട് ബ്യൂറോ
മദ്യവിരുദ്ധ സമര നായികമാരായ മാക്കക്കും വെള്ളക്കും ഗാന്ധി ഗൃഹത്തിന്റെ പുരസ്കാരം

കോഴിക്കോട്:  മാനന്തവാടിയിൽ 1300 ദിവസമായി മദ്യ വിരുദ്ധ സമരം നയിക്കുന്ന മാക്കയും  വെള്ളയും

 അംഗീകാരത്തിന്റെ നിറവിൽ.    മാനന്തവാടിയിൽ  ആദിവാസി സമൂഹത്തെ മദ്യ വിപത്തിന്റെ നീരാളി പിടുത്തുത്തത്തിൽ നിന്ന് രക്ഷിക്കാൻ മദ്യലഭ്യത ഇല്ലാതാക്കുക എന്ന മുദ്രാവാക്യവുമായി നീണ്ട മൂന്നര വർഷത്തിലേറെയായി സമരം നയിച്ച് വരുന്ന മാക്ക പയ്യംമ്പള്ളി ,വെള്ള സോമൻ എന്നിവരെ കോഴിക്കോട് ഗാന്ധികസ്തൂർബാ 150-ാം ജന്മ വാർഷികാഘോഷത്തിന്റെ ഭാഗമായാണ്  ആഭരിച്ചത്.   ഗാന്ധി ഗൃഹത്തിൽ  വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ   കവി പി. കെ.  ഗോപി ഇരുവരെയും പുരസ്കാരം നൽകി  ആദരിച്ചു. പരിഹാസങ്ങളേയും ഒറ്റപ്പെടുത്തലുകളെയും  കള്ളക്കേസുകളെയും അതിജീവിച്ച് അനിവാര്യമായ ത്യാഗ കർമ്മത്തിൽ വ്യാപൃതരായ ഈ ആദിവാസി സോദരിമാർ നാടിന്റെ വിളക്കാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം. പി അബ്ദുസ്സമദ് സമദാനി പറഞ്ഞു . തിൻമക്കെതിരെ അതിജീവനത്തിന്റെയും  പോരാട്ടത്തിന്റെയും പര്യായമായ  ത്യാഗ വഴിയിൽ ഇവർക്ക് വിജയം വരിക്കാൻ കഴിയട്ടെ എന്ന് സമദാനി ആശംസിച്ചു. മുൻ ഐ എസ് ആർ ഒ ഡയറക്ടർ ഇ കെ കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ: ഹുസൈൻ മടവൂർ, പ്രമുഖ കവി ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ഡോ: ആർ സുസോഷ്യോ വാസു, കവി  പി.കെ.ഗോപി, പ്രൊഫസർമാരായ ഒ.ജെ ചിന്നമ്മ ,ടി എം രവീന്ദ്രൻ ,കുമാരി  നൂർജ ലീല, മുജീബ് റഹ്മാൻ ,മാക്ക പയ്യംമ്പള്ളി ,വെള്ള സോമൻ  എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *