May 19, 2024

വൈകല്യങ്ങളെ തോൽപ്പിച്ച കുംഭ അമ്മയുടെ വീട്ടിലേക്ക് വഴി യാഥാർത്ഥ്യമായില്ല.

0
Img 20190728 Wa0246.jpg

വെള്ളമുണ്ട: 
വൈകല്യങ്ങളെ തോൽപ്പിച്ച്  കൃഷിയിൽ വിജയഗാഥ കൊയ്ത കുംഭ അമ്മയുടെ വീട്ടിലേക്കുള്ള വഴി ദയനീയം. പതിറ്റാണ്ടുകളായി മുറവിളി കൂട്ടിയിട്ടും  പാസായ റോഡ് പണി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ.
വൈകല്യങ്ങളോട് പടവെട്ടി കൃഷിയിൽ വിജയഗാഥ കൊയ്ത   വെള്ളമുണ്ട കരുവണശേരി കോളനിയിലെ  കുംഭ അമ്മ കേരളത്തിൽ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും  നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈ അമ്മയുടെ വീട്ടിലേക്കുള്ള വഴി ദയനീയമാണ്. പതിറ്റാണ്ടുകളായി കടുത്ത ദുരിതമാണ് ഇവിടുത്തുകാർ അനുഭവിക്കുന്നത്. റോഡില്ലാത്ത കാരണം കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ. നിരവധി ജീവനുകൾ ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. റോഡിൻറെ തുടക്കത്തിൽ  ഉള്ള ഭാഗം  കോൺക്രീറ്റ് ചെയ്യുകയും. രണ്ടാംഘട്ടമായി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന . പണിയിലെ അപാകത കോളനിക്കാർ ചൂണ്ടിക്കാണിച്ചപ്പോൾ. കരാറുകാരൻ പണി നിർത്തിയിട്ട ഇപ്പോൾ ആറ് മാസം പിന്നിട്ടു. കുംഭ അമ്മയെയും. മറ്റു പ്രായമായ ആളുകളെയും കസേരയിൽ ചുമന്നാണ് ഇപ്പോൾ റോഡിലേക്ക് എത്തിക്കുന്നത്. കേരളനാട് അംഗീകരിച്ച അമ്മയോട്   വയനാട്ടിലെ ഭരണകൂടം തികഞ്ഞ അവഗണന കാണിക്കുന്നതിനുള്ള ഉദാഹരണമാണ് ഇവരുടെ ഈ ദയനീയ കാഴ്ച. റോഡ് യാഥാർത്ഥ്യം ആയില്ലെങ്കിൽ സമരത്തിനൊരുങ്ങുകയാണ് കോളനിക്കാർ.
 .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *