June 20, 2026

കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനിയറിംഗ് യൂണിറ്റ് അസോസിയേഷന്‍(കെഐഎഫ്ഇയുഎ) നാളെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനിയറിംഗ് യൂണിറ്റ് അസോസിയേഷന്‍(കെഐഎഫ്ഇയുഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ(7) കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 10.30നു അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 
അയേണ്‍ ഫാബ്രിക്കേഷന്‍-എന്‍ജിനീയറിംഗ് മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം ആവശ്യപ്പെട്ടാണ് സമരമെന്നു  സംസ്ഥാന ട്രഷറര്‍ സി.എം. തങ്കച്ചന്‍, ജില്ലാ പ്രസിഡന്റ് ജി. ഗോപകുമാര്‍, സെക്രട്ടറി എന്‍.കെ. ഹാരിസ്, ട്രഷറര്‍ പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
വര്‍ധിക്കുന്ന വൈദ്യുതി നിരക്കും അപ്രഖ്യാപിത പവര്‍ കട്ടും അനധികൃത വെല്‍ഡര്‍മാരുടെ കടന്നുകയറ്റവുമാണ് പ്രതിസന്ധിക്കു പ്രധാന കാരണം. വെല്‍ഡിംഗ് വ്യവസായ മേഖലയെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് വൈറ്റ് കാറ്റഗറിയില്‍നിന്നു ഗ്രീന്‍ കാറ്റഗറിയിലേക്കു മാറ്റിയതും പ്രയാസം സൃഷ്ടിക്കുകയാണെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *