May 3, 2024

കമുക് പൊട്ടിവീണ് വരയാലിൽ വൈദ്യുത തൂണുകൾ തകർന്നു

0
Img 20190806 Wa0188.jpg
തലപ്പുഴ: വരയാൽ കാവുഞ്ചോല ശിവക്ഷേത്രത്തിന് സമീപം കമുക് പൊട്ടിവീണ് വൈദ്യുത തൂണുകൾ തകർന്നു.ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് വൈദ്യുത തൂണുകൾക്ക് മുകളിലേക്ക് കമുക് പൊട്ടിവീണത്.രണ്ട് വൈദ്യുത തൂണുകൾ തകർന്ന് വരയാൽ – വാളാട് റോഡിലേക്ക് വീണ് രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പിന്നീട് കെ.എസ്.ഇ.ബി അധികൃതരും നാട്ടുകാരും ചേർന്ന് കമുക് മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.എടലമുട്ടിൽ – എടത്തന റോഡിലും വൈദ്യുത തൂണിന് മുകളിലേക്കും മരം പൊട്ടി വീണിട്ടുണ്ട്.ഇതു കാരണം വരയാൽ പ്രദേശത്ത് പൂർണ്ണമായും വൈദ്യുത ബന്ധം നിലച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *