July 16, 2026

തലപ്പുഴ തവിഞ്ഞാൽ 44 ൽ വീണ്ടും മാവോസാനിധ്യം: രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറംഗ സംഘമാണ് എത്തിയത്.

0
IMG-20190806-WA0211.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
തലപ്പുഴ തവിഞ്ഞാൽ 44 ൽ വീണ്ടും മാവോസാനിധ്യം രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറംഗ സംഘമാണ് എത്തിയത്.പ്രദേശത്തെ അഭിനവ് കോളനിയോട് ചേർന്ന് താമസിക്കുന്ന തോട്ടാശ്ശേരി സിദ്ധീഖിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി 7.30തോടെ മാവോ സംഘമെത്തിയത്. തണ്ടർബോൾട്ടും പോലീസും സ്ഥലതെത്തി പരിശോധന നടത്തി.സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞു. സാവിത്രിയും മൊയ്തീനുമാണെന്നാണ് സംഘത്തിലുള്ളതെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
സിദ്ധിഖിന്റെ വീട്ടിലെത്തിയ ആറംഗ സംഘം രണ്ട് പേർ പുറത്ത് നിൽകുകയും നാല് പേർ വീടിനുള്ളിലേക്ക് കയറി ഭക്ഷണം ചോദിച്ചപ്പോൾ ഭക്ഷണം ആയിട്ടില്ലന്ന് പറഞ്ഞപ്പോൾ ചായവേണമെന്ന് ആവശ്യപ്പെട്ട പ്രകാരം ചായ ഉണ്ടാക്കി നൽകി.പ്രദേശത്തെ സി.പി.എം നേതാക്കളെ കുറിച്ച് ചോദിച്ചതായി സിദ്ധീഖ് പറഞ്ഞു.
കാക്കി ഷർട്ടും കറുത്ത കോട്ടു മണിഞ്ഞ് എത്തിയ സംഘത്തിന്റെ കൈവശം ആയുധങ്ങളുണ്ടായിരുന്നെന്നും സിദ്ധീഖ് പറഞ്ഞു. സ്ഥിരം മാവോ സാനിധ്യം സ്ഥിരീകരിച്ച മേഖലയാണ് തലപ്പുഴ 44,മക്കിമല പ്രദേശം മവോ നേതാവ് രൂപേഷ് അടക്കം മക്കിമലയിൽ എത്തിയിരുന്നു.മക്കിമല മെലെ തലപ്പുഴ അത്തിമല കോളനിയിലെ ജിഷ എന്ന യുവതി മാവോ സംഘത്തിൽ ചേർന്നതായി പോലീസ് തന്നെ സ്ഥിരീകരിച്ചതുമാണ്. മാവോ സംഘം എത്തിയതുമായി ബന്ധപ്പെട്ട്  തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ യു.എ.പി.എ പ്രകാരം 9 കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.ഈ കേസുകൂടി രജിസ്റ്റർ ചെയ്യുന്നതോടെ പത്താമത്തെ യു.എ.പി.എ.കേസാവും തലപ്പുഴ സ്റ്റേഷനിൽ നിലവിലുണ്ടാവുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *