May 17, 2024

മഴ: എടവകയിൽ കൺട്രോൾ റൂം തുറന്നു.

0
മാനന്തവാടി :  മഴക്കെടുതി നേരിടാ൯ എടവക പഞ്ചായത്തിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോൾ റും പ്രവര്‍ത്തനം തുടങ്ങി. എടവക ഗ്രാമപഞ്ചായത്ത് ഹാളിൽ ഭരണ സമിതിയുടെ നേത്വത്വത്തിൽ മഴക്കെടുതി സംബന്ധിച്ച കോ-ഓഡിനേഷന്‍ കമ്മറ്റി യോഗ തീരുമാനപ്രകാരമാണ് ഇത്. പ്രസിഡണ്ട് ശ്രീമതി ഉഷാവിജയന്‍ പ്രസിഡന്‍റ് എടവക ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷം വഹിച്ചു. വാര്‍ഡ് തല കോ-ഓഡിനേഷന്‍ കമ്മറ്റി വിളിച്ചു ചേര്‍ക്കുന്നതിന് തീരുമാനിച്ചു. വാര്‍ഡ് തലത്തിൽ ആശാ വര്‍ക്കര്‍മാര്‍, പ്രൊമോട്ടര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, എന്നിവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങൾ നല്‍കി. പഞ്ചായത്ത് പരിധിയിലെ സന്നദ്ധ സംഘടനകള്‍, യുവജനങ്ങൾ തുടങ്ങിയവരെ വാര്‍ഡ്തല കോ-ഓഡിനേഷന്‍ കമ്മറ്റിയുമായി സഹകരിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.അടിയന്തിര ഘട്ടങ്ങളില്‍ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
9605516140
9645370125
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *