May 2, 2024

കമ്പളക്കാട് സാംസ്‌കാരിക നിലയം നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന്

0
Presi.jpg

കമ്പളക്കാട്: കമ്പളക്കാടുണ്ടായിരുന്ന സാംസ്‌കാരിക നിലയം പുതുക്കി പണിയുന്നതിനായി പൊളിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല. ഇത് പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിന് പരിഹാരം കാണാന്‍ സാംസ്‌കാരി നിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് യാസ്(യൂത്ത് ഫോര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ജനറല്‍ബോഡി യോഗം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. സ്ഥാപക പ്രസിഡന്റ് കെ.ജി സഹദേവന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പ്രസിഡന്റ് റഷീദ് താഴത്തേരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മുനീര്‍ ചെട്ടിയാന്‍കണ്ടി സ്വാഗതം പറഞ്ഞു. യോഗത്തില്‍ പുതിയ വര്‍ഷത്തേക്കുള്ള 35 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കെ.ജി സഹദേവന്‍, പി.സി ഇബ്രാഹിം ഹാജി, ഇടത്തില്‍ ഷറഫുദ്ധീന്‍, പി ഇസ്മയില്‍, മോയിന്‍ കടവന്‍, അസ്‌ലം ബാവ, വി.പി യൂസുഫ്, ജബ്ബാര്‍ കോയണ്ണി, സി രവീന്ദ്രന്‍, മുസ്തഫ കോട്ടേക്കാരന്‍ എന്നിവര്‍ രക്ഷാധികാരികളായ ക്ലബിന്റെ ഭാരവാഹികളായി പി.ടി യൂസുഫ്(പ്രസി), അഷ്‌റഫ് പുത്തലന്‍, ഹാരിസ് അയ്യാട്ട്, പി.എം സഹറത്ത്, സമീര്‍ കോരന്‍കുന്നന്‍, പി.വി സജീവന്‍(വൈ.പ്രസി), ഷൈജല്‍ പകുന്നത്ത്്(ജ.സെക്ര), മുനീര്‍ ചെട്ടിയാന്‍കണ്ടി, കെ.കെ റജ്‌നാസ്, വി.പി സലീം, ഷരീഫ് കല്ലിടുക്കില്‍, ഷഫീഖ് അയ്യാട്ട്(ജോ.സെക്ര), റഷീദ് താഴത്തേരി(ട്രഷ). എന്നിവരെയും തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *