April 20, 2024

പുത്തുമലയിലെ ദുരന്ത ബാധിതർക്ക് എസ് വൈ എസ് ധനസഹായ വിതരണം ഇന്ന്

0
 
 കൽപ്പറ്റ:വയനാട് ജില്ലയിലെ മേപ്പാടി പൂത്തുമലയിൽ ഭീകരമായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും  , വീടും സ്ഥലവും   നഷ്ടപ്പെട്ടവർക്കും അടിയന്തര സഹായമായി പതിനായിരം രൂപ വീതം നൽകും  . കേരള മുസ്‌ലിം ജമാഅത്തും ,എസ് വൈ എസ് സാന്ത്വനവും ,കാരന്തൂർ മർകസും സംയുക്തമായാണ്   ധനസഹായം നൽകുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മേപ്പാടിയിൽ നടക്കുന്ന ചടങ്ങിൽ , സി കെ ശശീന്ദ്രൻ എം എൽ എ  , ഐ സി ബാല കൃഷ്ണൻ എം എൽ എ , കലക്ടർ എ.ആർ.അജയകുമാർ , കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി ,  എൻ അലി അബ്ദുല്ല  , പി ഹസൻ ഉസ്താദ്  , എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട്  മർകസ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, എസ് ശറഫുദ്ദീൻ  തുടങ്ങിയവർ സംബന്ധിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *