April 19, 2024

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും 18ന് മീനങ്ങാടിയില്‍

0
സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും 18ന് മീനങ്ങാടിയില്‍
മീനങ്ങാടി:
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗും മീനങ്ങാടി ആരോഗ്യ പോളി ക്ലീനിക്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രളയാനന്തര സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും 18ന് ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ മീനങ്ങാടി നെച്ചിയാന്‍ ആര്‍ക്കേഡില്‍ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. മികച്ച പ്രമേഹരോഗവിദഗ്ധന്‍ ഡോ. അബൂബക്കര്‍ സീസാന്‍, അസ്ഥിരോഗവിദഗ്ധന്‍ ഡോ. നിര്‍മ്മല്‍ ജെറാള്‍ഡ്, ജനറല്‍ പ്രാക്ടീഷനര്‍ ഡോ. നിഖില ഗോവിന്ദ്, കുട്ടികളുടെ വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. പവന്‍കുമാര്‍ , ഡെന്റര്‍ സര്‍ജന്‍ ഡോ. മുഹമ്മദ് സാജിദ് എന്നിവര്‍ രോഗികളെ പരിശോധിക്കും. സൗജന്യ ഷുഗര്‍ പരിശോധന, ബി.പി.പരിശോധന, രക്തനിര്‍ണയം, ന്യൂറോപതി ടെസ്റ്റ്, ഹീമോഗ്ലോബിന്‍ ടെസ്റ്റ് എന്നിവയും സൗജന്യ എലിപ്പനി പ്രതിരോധ മരുന്ന് വിതരണവും ഇതോടനുബന്ധിച്ചുണ്ടാകും. 11 മണിയോടെ മാത്രമായിരിക്കും രജിസ്‌ട്രേഷന്‍. 04936 247532, 9854000600 എന്ന നമ്പറില്‍ മുന്‍കൂട്ടിയും രജിസ്റ്റര്‍ ചെയ്യാം. പരിപാടി മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി യൂത്ത് വിംഗ് മീനങ്ങാടി യൂണിറ്റ് പ്രസിഡന്റ് വി.കെ.ഫൈസല്‍ അദ്ധ്യക്ഷത വഹിക്കും. മീനങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.അബ്ദുള്‍ ഷെരീഫ് മുഖ്യാതിഥിയായിരിക്കും. ഡോ. അബൂബക്കര്‍ സീസാന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സും ഉണ്ടാകും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *