November 9, 2026

പുത്തുമലയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി.: പുരുഷന്റേതാണ് മൃതദേഹം.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി പുത്തുമലയിൽ  ഉരുൾപൊട്ടൽ നടന്ന സ്ഥലത്തുനിന്നും ഒരു മൃതദേഹം കണ്ടെത്തി. പുത്തുമലയിൽ നിന്നും ഒന്നര കിലോ മീറ്റർ  അകലെ  സൂചിപ്പാറ വെള്ളചാട്ടത്തിന് അടുത്ത്  ഏലവയലിൽ  പാറക്കൂട്ടങ്ങൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിലൂടെ ഒഴുകി പോയതാണെന്നാണ് സംശയിക്കുന്നത് . രക്ഷാപ്രവർത്തകർ നടത്തിയ തീവ്രശ്രമങ്ങൾക്കൊടുവിലാണ്  മൃതദേഹം പുറത്തെടുത്തത് . കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമാണ് എന്നാണ് പ്രാഥമിക വിവരം. ഇതോടെ മരണം പതിനൊന്നായി. നേരത്തെ പത്ത് പേരുടെ മൃതദേഹം ദുരന്തസ്ഥലത്തുനിന്നും കണ്ടെത്തിയിരുന്നു. തിരച്ചിലിന് ഹൈദരാബാദിൽ നിന്ന് ശാസ്ത്രഞ്ജർ റഡാറുമായി എത്തിയിട്ടുണ്ട്. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *