May 5, 2024

വയനാട്ടിലേയ‌്ക്ക‌് 10- ലക്ഷത്തിന്റെ ദുരിതാശ്വാസസാമഗ്രികളുമായി ഇടുക്കി പ്രസ‌്ക്ലബും പൊലീസും

0
Img 20190818 Wa0127.jpg
തൊടുപുഴ;
പ്രളയം തകർത്ത വയനാട്ടിലേയ‌്ക്ക‌് ഇടുക്കി പ്രസ‌് ക്ലബും കേരള പൊലീസ‌് ഓഫീസേഴ‌്സ‌് അസോസിയേഷനും കേരള പൊലീസ‌് അസോസിയേഷനും ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികളുമായി വാഹനം യാത്ര തിരിച്ചു. പത്തു  ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ‌് മൂന്നു ദിവസത്തെ കഠിനപരിശ്രമത്തിൽ സ്വരൂപിച്ചത‌്. നഗരത്തിലെ വ്യാപാരി സമൂഹവും പൊതുജനങ്ങളും സ‌്കൂളുകളും വിവിധ സംഘടനകളും ഈ ഉദ്യമത്തിൽ കൈകോർത്തു. പ്രസ‌്ക്ലബിനു മുന്നിൽ ജില്ലാ ജഡ‌്ജി മുഹമ്മദ‌് വസിം വയനാട്ടിലേയ‌്ക്കുള്ള ദുരിതാശ്വാസവാഹനത്തിന്റെ യാത്ര ഫ‌്ളാഗ‌് ഓഫ‌് ചെയ‌്തു. 
വയനാട്ടിൽ ഇനിയും സഹായമെത്താത്ത ഇടങ്ങളുണ്ടെങ്കിൽ കണ്ടെത്തി സാധനസാമഗ്രികൾ കൈമാറാനാണ‌് തീരുമാനം. ഇക്കാര്യത്തിൽ വയനാട‌് പ്രസ‌്ക്ലബിന്റെയും പൊലീസ‌ിന്റെയും സഹകരണവും തേടും. അരി, പലവ്യഞ‌്ജനങ്ങൾ, മറ്റ‌് ഭക്ഷ്യവസ‌്തുക്കൾ, ചെരുപ്പ‌്, വസ‌്ത്രങ്ങൾ, നാപ‌്കിനുകൾ, പാത്രങ്ങൾ, പായ, തലയണ, സോപ്പ‌്, പേസ‌്റ്റ‌്, ബ്രഷ‌്, ലോഷനുകൾ, മറ്റ‌് വീട്ടുപകരണങ്ങൾ അടക്കമുള്ള അവശ്യ വസ‌്തുക്കളാണ‌് വയനാട്ടിലേയ‌്ക്ക‌് സംഭരിച്ചു നൽകിയത‌്. ജില്ലയിലെ മാധ്യമ പ്രവർത്തകരും ദുരിതാശ്വാസ സാമഗ്രികൾ കൈമാറി. 
ഫ‌്ളാഗ‌് ഓഫിനു ശേഷം പ്രസ‌്ക്ലബ‌് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസ‌്ക്ലബ‌് പ്രസിഡന്റ‌് അഷ‌്റഫ‌് വട്ടപ്പാറ അധ്യക്ഷനായി.  പ്രസ‌് ക്ലബ‌് സെക്രട്ടറി എം എൻ സുരേഷ‌് സ്വാഗതം പറഞ്ഞു.  കേരള പൊലീസ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ എസ‌് ഔസേപ്പ‌്, കേരള പൊലീസ‌് അസോസിയേഷൻ ജില്ലാ പ്രസിഡന്റ‌് ഇ ജി മനോജ‌്കുമാർ, സെക്രട്ടറി പി കെ ബൈജു, പൊലീസ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ ജില്ലാ പ്രസിഡന്റ‌് എ കെ റഷീദ‌്, സെക്രട്ടറി കെ ജി പ്രകാശ‌്, പ്രസ‌് ക്ലബ‌് ട്രഷറർ എയ‌്ഞ്ചൽ അടിമാലി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *