മാനന്തവാടി പോലീസും ശുചീകരണത്തിൽ പങ്കാളികളായി: പിന്തുണയുമായി പ്രദേശവാസികളും
മാനന്തവാടി: പ്രളയാനന്തര ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി പോലീസും. സി.ഐ.പി.കെ.മണിയുടെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷനിലെയും ട്രാഫിക് യൂണിറ്റിലെയും വനിത പോലീസടക്കം അമ്പതിലധികം പോലിസുകാരണ് ശുചീകരണ പ്രവർത്തിയിൽ അണിചേർന്നത്.മാനന്തവാടി ഒഴക്കോടി റോഡിൽ ചൂട്ടക്കടവിൽ റോഡിൽ കുമിഞ്ഞ് കൂടിയ ചെളി നീക്കം ചെയ്ത് വാഹനഗതാഗതം സുഗമമാക്കുകയും വെള്ളം കയറിയായ വീടുകളിലെ കിണറുകൾ വൃത്തിയാക്കിയുമാണ് പോലീസ് മാതൃകയായത്. പോലിസിന് പിന്തുണയായി നഗരസഭ കൗൺസിലർ പ്രതിഭ ശശിയുടെ നേതൃത്വത്തിൽ നാട്ടുകാരും രംഗത്ത് ഇറങ്ങി. മാനന്തവാടി പോലിസിന്റെ നേതൃത്വത്തിൽ ശുചികരണ പ്രവർത്തി തുടരുമെന്നും സി ഐ പി.കെ.മണി പറഞ്ഞു. മാനന്തവാടി എസ്.ഐ കെ.അനിൽകുമാർ, ജി.വത്സല, ട്രാഫിക് എസ്.വി.ജോസി, എ.എസ്.ഐ.പൗലോസ് എന്നിവർ നേതൃത്വം നൽകി. എറാണകുളം പറവൂരിൽ നിന്ന് എത്തിയ മുപ്പത് പേരും ശുചികരണ പ്രവർത്തിയിൽ പങ്കെടുത്തു.





Leave a Reply