August 13, 2026

നിശ്ചയിച്ച വിവാഹം ദുരിതാശ്വാസ ക്യാമ്പിൽ നടത്തി വയനാട് കലക്ടറും സബ് കലക്ടറും.

0
facebook_1566119065992.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രളയമോ  ദുരന്തമോ ഒന്നും നിശ്ചയിച്ച വിവാഹത്തിന് തടസ്സമായില്ല. വയനാട് കലക്ടർ എ.ആർ.അജയകുമാറും സബ് കലക്ടർ എൻ.എസ്.കെ. ഉമേഷും ചേർന്ന് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് റാബിയയുടെയും മുഹമ്മദ്‌ ഷാഫിയുടെയും കല്യാണം നടത്തി. 

വയനാട്ടിൽ പുത്തുമലയിലെ ദുരന്തബാധിത പ്രദേശത്ത്‌ നിന്ന് മാറിത്താമസിച്ച ജുമൈലത്തിന്റെ മകളാണ്‌ റാബിയ. റാബിയയുടെ കല്യാണം ആഘോഷമായി  ഇന്ന് മേപ്പാടി സെന്റ്‌ ജോസഫ്‌ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വെച്ചാണ്  നടത്തിയത് ' . ഈ ക്ലാസിൽ സന്തോഷമാണ്‌ മുഖങ്ങളിലും മനസ്സിലും നിറയെ, എന്ന് വിവാഹശേഷം ജില്ലാ കലക്ടർ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തു. ക്യാമ്പിലും പുറത്തും ഉള്ള ആയിരത്തോളം പേർക്ക് വിഭവസമൃദ്ധമായ ഭക്ഷണവും നൽകി. 
കലക്ടറുടെ കുറിപ്പ് ചുവടെ
ഇങ്ങനെയാണ്‌ നമ്മൾ അതിജീവിക്കുന്നത്‌. ഏതൊരു ദുരന്തത്തിനും തകർക്കാൻ കഴിയാത്ത ശക്തിയാണിത്‌. 
നവദമ്പതികൾക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങൾ എല്ലാവരുടേയും ആശംസകൾ ഉണ്ടാവണം ഇവർക്ക്‌. ഇവർ നമ്മുടെ കുട്ടികളല്ലേ.
:
It's an auspicious and meriful day at t by e Relief Camp functioning at St Joseph's School, Meppadi today. We celebrated the wedding of Miss Rabiya with Mr Muhammed Shafi, at the relief camp. Miss Rabiya is the daughter of Mrs Jumailath, was evacuated from the Landslide area at Puthumala. 
All faces and hearts are happy today, at the camp. This is how we overcome the perils of disaster in a graceful way. Best wishes to the young couple. Your wishes shall also be with the newly wed.
#wayanadDistrictAdministration
#wayanadWE
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *