July 16, 2026

പുത്തുമലയിൽ 20 വീടുകൾ നിർമ്മിക്കാൻ ഡോ: ആസാദ് മൂപ്പന്റെ സഹായം .

0
IMG-20190821-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുത്തുമലയിൽ ഉരുൾപൊട്ടലിൽ വ്യാപകമായ നാശനഷ്ടം നേരിട്ട സാഹചര്യത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹായ വാഗ്ദാനവുമായി ഡി എം വിംസ് മെഡിക്കൽ കോളേജ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പുത്തുമലയിൽ സന്ദർശനം നടത്തി. ഉരുൾപൊട്ടലിൽ വീടുകൾ തകർന്ന 20 കുടുംബങ്ങൾക്ക് സൗജന്യമായി വീട് നിർമ്മിച്ച് നൽകുമെന്ന് ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്റർ ഹോംസ് പദ്ധതിയുടെ കീഴിലാണ് വീടുകൾ നിർമിച്ചു നൽകുക. കഴിഞ്ഞ പ്രളയകാലത്ത് പ്രഖ്യാപിച്ച വീടുകളുടെ നിർമാണം പുരോഗമിച്ചു വരികയാണ്. 45 വീടുകളാണ് നിലവിൽ നിർമ്മിക്കുന്നത്. ഇതിനു പുറമേ 20 വീടുകൾ കൂടി നൽകും. ഡി എം വിംസ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ഡീൻ ഡോ. ആന്റണി സിൽവൻ ഡിസൂസ, സൂപ്പി കലങ്കോടൻ, ഡേ.ഷാനവാസ് എന്നിവരും ആസാദ് മൂപ്പനൊപ്പം പുത്തുമല സന്ദർശിച്ചു. സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സഹദ് എന്നിവരുമായും ആസാദ് മൂപ്പൻ ചർച്ചനടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *