May 20, 2024

പ്ലാസ്റ്റിക് നിർമാർജ്ജനം ഗ്രാമങ്ങളിൽ നിന്നും: ക്യാമ്പയിനുമായി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ

0
Img 20190820 Wa0298.jpg
ബത്തേരി: – സുൽത്താൻ ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ പ്ലാസ്റ്റിക് നിർമാർജ്ജനം ഗ്രാമങ്ങളിൽ നിന്നും എന്ന പരിപാടിയുടെ ഭാഗമായി പുത്തൻകുന്ന് നെല്ലിവയൽ ആദിവാസി കോളനിയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ഉപേക്ഷിക്കുക എന്ന സന്ദേശത്തോടു കൂടി കോളനിയിലെ മുപ്പത്തിമൂന്ന് കുടുംബങ്ങൾക്ക് തുണി സഞ്ചിയിൽ 5 കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോർജ് കാലായിൽ അധ്യക്ഷത വഹിച്ചു. നെൻമേനി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാമചന്ദ്രൻ ,പി.ടി.എ പ്രസിഡന്റ് ജയരാജ് ബത്തേരി ,ഫാദർ ജോർജ് കോടാനൂർ ,കോളനി പ്രമോട്ടർ അനിത ,തുടങ്ങിയവർ സംസാരിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ചിത്രേഷ് കുമാർ സ്വാഗതവും  സതീഷ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *