March 29, 2024

മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ 33 ലക്ഷം രൂപയുടെ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി

0
Img 20190824 Wa0086.jpg
മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി .
കൽപ്പറ്റ:
 
    മുത്തങ്ങ  എക്സൈസ് ചെക്‌പോസ്റ്റിൽ 6 മണിക്ക്  വാഹനപരിശോധനക്കിടയിൽ കേരള സ്റ്റേറ്റ് ആർ.ടി.സി. ബസ്സിലെ യാത്രക്കാരനായ മലപ്പുറം സ്വദേശി എം. ഷെജ്ഹാൻ  (29  ) നെ 888 ഗ്രാം  സ്വർണ്ണ ബിസ്ക്കറ്റ് സഹിതം  പിടികൂടി.  ശനിയാഴ്ച രാത്രി മൈസൂരിൽ നിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതായിട്ടാണ് പറഞ്ഞത്. ഇതിന് 33 ലക്ഷം രൂപയോളം വിലവരുന്നതാണ്. മുതലുകൾ ജി.എസ്.ടി. വകുപ്പിന്  കൈമാറി .  മുത്തങ്ങ എക്സൈസ് സർക്കിൾ സർക്കിൾ ഇൻസ്‌പെക്ടർ റ്റി. എം. മജുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. എം. സൈമൺ , കെ.ശശി,   സിവിൽ എക്സൈസ് ഓഫീസർമാരായ രഘു.വി, അജേഷ് വിജയൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *