November 9, 2026

പനി ബാധിച്ച് മരിച്ച ബാലികയുടെ മൃതദേഹം സംസ്കരിച്ചു:

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
പനി ബാധിച്ച് മരിച്ച ബാലികയുടെ മൃതദേഹം സംസ്കരിച്ചു.
തിരുനെല്ലി പഞ്ചായത്തിലെ എടയൂര്‍ക്കുന്ന് കുളിര്‍മാവ്  അടിയ കോളനിയിലെ ബാബു-രാജി ദമ്പതികളുടെ മകള്‍ ശില്‍പ (2) യാണ്  ശനിയാഴ്ച  മരിച്ചത്. ജന്മനാ ചില ആരോഗ്യ പ്രശ്നങ്ങൾ  പനിബാധയെ തുടര്‍ന്ന് പത്ത് ദിവസത്തോളമായി കുട്ടി മരുന്നുകഴിച്ച് വരികയായിരുന്നു. രണ്ട് തവണ  പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച  പുലര്‍ച്ചയോടെ ശ്വാസംമുട്ടലനുഭവപ്പെട്ട കുഞ്ഞ് മരിക്കുകയായിരുന്നൂവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. സമുദായ ശ്മശാനത്തിലാണ്  സംസ്‌കാര ചടങ്ങുകള്‍ നടന്നത് ' . രഞ്ജിനി, കാര്‍ത്തിക, ശിവനന്ദ എന്നിവര്‍ സഹോദരങ്ങളാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *