April 26, 2024

എസ് വൈ എസ് വളണ്ടിയര്‍ സംഗമം: കാന്തപുരം നാളെ മേപ്പാടിയില്‍

0
കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച സാന്ത്വനം വളണ്ടിയര്‍മാരുടെ സംഗമം നാളെ മേപ്പാടിയില്‍ നടക്കും.ഉച്ചയ്ക്ക് രണ്ടിന് എം എസ് എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 
    ചടങ്ങില്‍ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സേവനമനുഷ്ഠിച്ച സന്നദ്ധ പ്രവര്‍ത്തകരെ കാന്തപുരം അനുമോദിക്കും. എം എല്‍ എമാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു, സബ്കലക്ടര്‍ എന്‍ എസ് കെ ഉമേഷ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എന്‍ പ്രഭാകരന്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്‍,സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മാഈല്‍, സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സഅദ്, വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ പുത്തുമല, മുഹമ്മദ് സഖാഫി ചെറുവേരി, നൗഷാദ് കണ്ണോത്ത്മല തുടങ്ങിയവര്‍ സംബന്ധിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *