July 16, 2026

കോറോത്ത് വിദ്യാർത്ഥികൾക്ക് എസ്‌ എസ് എഫ് എജു കിറ്റ് വിതരണം ചെയ്തു

0
IMG-20190825-WA0303.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചേർത്തു പിടിക്കാം 
അവരും പഠിക്കട്ടെ
 
കോറോം: പ്രളയം ബാധിച്ച വയനാട്ടിലെ കോറോം  പാലേരി പ്രദേശത്ത് എസ് എസ്.എഫ് 25 വിദ്യാർത്ഥികൾക്ക് പഠനക്കിറ്റുകൾ വിതരണം ചെയ്തു. പഠനോപകരണം നഷ്ടപെട്ട കാരണം വയനാട്ടിലെ ഒറ്റ വിദ്ധ്യാർത്ഥിയുടെയും പഠനം മുടങ്ങരുതെന്നതാണ് എജു ഹെൽപിലൂടെ ലക്ഷ്യമാക്കുന്നത്. വെഫി എജു ഹെൽപ്  പദ്ധതിയുടെ മൂന്നാംഘട്ട വിതരണ ഉദ്ഘാടനം കോറം പാലേരിയിൽ  ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി നിർവ്വഹിച്ചു. 25 വിദ്യാർത്ഥികൾക്ക് ബാഗ്,കുട,നോട്ട്ബുക്കുകൾ, ലൻഞ്ച്ബോക്സ്, ഇൻസ്ട്രുമെൻ ബോക്സ്,പേന, പെൻസിൽ ,വാട്ടർ ബോട്ടിൽ അടങ്ങുന്ന പഠന കിറ്റുകളാണ് വിതരണം ചെയ്തത്.  എസ്.എസ്.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ്  പദ്ധതി നടപ്പിലാക്കിയത്. വയനാട്ടിലെ മറ്റു ദുരന്ത മേഘലകളിലും വെഫി എജു ഹെൽപ് പദ്ധതി നടപ്പിലാക്കും. വിതരണ സംഗമത്തിൽ എസ് വൈസ് ജില്ലാ സെക്രട്ടറി സുലൈമാൻ അമാനി ,ജില്ലാ സെക്രട്ടറിമാരായ അബൂത്വാഹിർ ബഷീർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *