വീട്ടിൽ നിർത്തിയിട്ട വാഹനം പൂർണ്ണമായും കത്തി നശിച്ചു.
വീട്ടിൽ നിർത്തിയിട്ട വാഹനം പൂർണ്ണമായും കത്തി നശിച്ചു.തീയിട്ടി താണന്ന് സംശയം.
നെന്മേനി മാനിവയലിൽ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ഐറിസ് വെള്ളിമൂങ്ങ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്.. മാനിവയൽ വായനശാലയ്ക്ക് സമീപമുള്ള കണ്ണമംഗലത്ത് ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഗിരീഷ് വാഹനത്തിന് സമീപത്തു നിന്നും ഒരാൾ ഓടി മറയുന്നത് കണ്ടതായി പറഞ്ഞു. . ഇവിടെ നിന്നും ഒരു ജോഡി ചെരുപ്പും കണ്ടെടുത്തു. ഗിരീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡി വൈ എസ് പി രെജികുമാറിന്റെയും അമ്പലവയൽ സി ഐ എലിസബത്തിന്റെ നേതൃത്വത്തിലും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.




Leave a Reply