April 26, 2024

മാനന്തവാടി സബ്ബ് കളക്ടർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സബ്ബ് കളക്ടർ ഓഫീസ് മാർച്ച് നടത്തി

0
Img 20191202 Wa0219.jpg
മാനന്തവാടി: മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭരാജനെ അപമാനിച്ച മാനന്തവാടി സബ്ബ് കളക്ടർക്ക് എതിരെ നടപടി സ്വീകരണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സബ്ബ് കളക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തി.സബ്ബ് കളക്ടർ ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിക്കണമെന്നും ജനപ്രതിധികൾക്ക് പോലും നീതി നിഷേധിക്കുന്നത് അംഗികരിക്കുവാൻ കഴിയില്ലന്നും സബ്ബ് കളക്ടർ വഴി തർക്കം ചർച്ച ചെയ്യാൻ പോലിസ് സ്റ്റേഷനിൽ എത്തിയത് അരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണന്നും വ്യക്തമക്കണമെന്നും സബ്ബ് കളക്ടർ ജനകീയനയില്ലങ്കിൽ ജനകീയ വിചാരണ നേരിടേണ്ടി വരുമെന്നും സബ്ബ് കളക്ടർക്ക് എതിരെ കേസ് എടുക്കണമെന്നും സിപിഐ ആവശ്യപ്പട്ടു.മാർച്ച് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി അംഗം ഷില ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടിവ് അംഗം ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ, രജിത്ത് കമ്മന, ദിനേശ്ബാബു, വി.വി അന്റണി, കെ.പി വിജയൻ, ടി നാണു, വി.എ ഗോപി, സി പ്രസാദ്, അബ്ബാസ് പൊറ്റമ്മൽ, കെ സജീവൻ, എം ബാലകൃഷ്ണൻ, ഇ ജെ അവറാച്ചൻ, ബിജു ചെറുറുർ, പി റയിസ്, അലക്സ് ജോസ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *