പടിഞ്ഞാറത്തറ കൽപ്പറ്റ റൂട്ടിൽ 15 മുതൽ സ്വകാര്യ ബസ്സ് സമരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മാനന്തവാടി:പടിഞ്ഞാറത്തറ കൽപ്പറ്റ റൂട്ടിൽ 15 മുതൽ സ്വകാര്യ ബസ്സ് സമരം.
 .ബസ്സുകൾ ഓടിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സർവ്വീസ് നിർത്തിവെച്ചു കൊണ്ടുള്ള സമരം നടത്തുന്നതെന്ന് മാനന്തവാടി താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
മാനന്തവാടി – പടിഞ്ഞാറത്തറ – കൽപ്പറ്റ റൂട്ടിൽ 25 ഓളം സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. പടിഞ്ഞാറത്തറയിൽ നിന്നും കൽപ്പറ്റവരെയുള്ള ദൂരം സർവ്വീസ് നടത്താൻ പറ്റാത്ത വിധം റോഡ് പൊട്ടിപൊളിഞ്ഞിരിക്കയാണ്. പണിയെടുത്ത കരാറുകാരനാവട്ടെ പ്രവർത്തികൾ ഒച്ചിന്റെ വേഗത്തിലാണ് കൊണ്ട് പോകുന്നത്. ബസ്സിൽ നിന്നും കിട്ടുന്ന കലക്ഷൻതുകയാവട്ടെ ബസ്സിന്റെ അറ്റകുറ്റപണികൾ നടത്താൻ പോലും തികയുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് സർവ്വീസ് നിർത്തിവെച്ചു കൊണ്ടുള്ള സമരത്തിന് മുതിരുന്നതെന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ എൻ.ജെ.ചാക്കോ, കെ.മുഹമദ് തുടങ്ങിയവർ പങ്കെടുത്തു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *