പ്രൊബേഷന്‍ വാരാഘോഷം സമാപിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജന്‍മദിനം പ്രൊബേഷന്‍ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ പ്രൊബേഷന്‍ ഓഫീസ് ജില്ലയില്‍ സംഘടിപ്പിച്ച പ്രൊബേഷന്‍ വാരാഘോഷം പരിവര്‍ത്തനം 2019 സമാപിച്ചു. സമാപന പരിപാടി ജില്ലാ സെഷന്‍സ് ജഡ്ജ് എ.ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രൊബേഷന്‍ സംവിധാനം ഫലപ്രദമായി വിനിയോഗിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. രാജീവ് പി.എം അധ്യക്ഷത വഹിച്ചു. എ.ഡി.എം തങ്കച്ചന്‍ ആന്റണി വിദ്യാര്‍ത്ഥികള്‍ക്കുളള സമ്മാനം വിതരണം ചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജയരാജ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ചാത്തുക്കുട്ടി ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം നടത്തി.തുടര്‍ന്ന് നടന്ന സെമിനാറില്‍ കുറ്റവാളികളില്ലാത്ത സമൂഹം സങ്കല്‍പവും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ അഡ്വ.എം.വേണുഗോപാലും പ്രൊബേഷന്‍ സംവിധാനവും സാമൂഹ്യ പ്രതിരോധ മേഖലയും എന്ന വിഷയത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവിലും സംസാരിച്ചു.മാനന്തവാടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ടി.വി സുഗതന്‍, ബത്തേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.പി.വേണുഗോപാല്‍, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.അഡ്വ. ഷൈജു മാണിശ്ശേരി,പ്രൊബേഷന്‍ അസിസ്റ്റന്റ് കെ.ടി നല്‍ഹത്ത് എന്നിവര്‍ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി മാനന്തവാടി ജില്ലാ ജയില്‍, വൈത്തിരി സ്‌പെഷ്യല്‍ സബ്ജയില്‍ എന്നിവിടങ്ങളില്‍ തടവുകാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസും കലാസാഹിത്യ രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *