March 28, 2024

കൽപ്പറ്റയിൽ സൂര്യഗ്രഹണകാഴ്ച ഒരുക്കാൻ ഏകദിന ശില്പശാലയും പരിശീലനവും നാളെ

0
Img 20191206 Wa0239.jpg
കൽപ്പറ്റയിൽ  സൂര്യഗ്രഹണകാഴ്ച ഒരുക്കാൻ ഏകദിന ശില്പശാലയും പരിശീലനവും ശനിയാഴ്ച്ച .
ഡിസംബർ 26 ലെ വലയ സൂര്യഗ്രഹണം കാണാൻ വയനാട് ജില്ലയെ സജ്ജമാക്കാനായി ടോട്ടം റിസോഴ്‌സ് സെന്റർ, വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ, കോഴിക്കോട് റീജ്യണൽ സയൻസ് സെന്റർ ആൻഡ് പ്ലാനിറ്റോറിയം, കൽപറ്റ നഗരസഭ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഏകദിന ശില്പശാലയും സൂര്യഗ്രഹണ കാഴ്ചക്ക് ആവശ്യമായ ഉപകരണങ്ങളുടെ നിർമാണ പരിശീലനവും കൽപറ്റ സിവിൽ സ്റ്റേഷനിലെ എ.പി.ജെ ഹാളിൽ വെച്ചു ഇന്ന് ( ശനി) നടക്കും. രാവിലെ 11 മുതൽ വൈകീട്ട് 4.30 വരെയാണ് ശില്പശാല. ശില്പശാലയുടെ ഉദ്ഘാടനം  ജില്ലാ കളക്ടർ ആദില അബ്ദുള്ള നിർവഹിക്കും. കോഴിക്കോട് പ്ലാനറ്റോറിയം ഡയറക്ടർ മാനസ് ബാഗ്ചി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ബാലഗോപാൽ, ടോട്ടം റിസോഴ്സ് സെന്റർ ഡയറക്ടർ അരുൺ കുമാർ, കല്‍പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയൻ തുടങ്ങിയവർ സംസാരിക്കും. 
                    സൂര്യഗ്രഹണത്തെ പറ്റിയുള്ള വിദഗ്ദ്ധരുടെ ക്ലാസുകളും സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടിട്ടുള്ള സോഫ്റ്റ്‌വെയറുകളുടെ പരിശീലനവും ഇതോടൊപ്പം ഉണ്ടായിരിക്കും. ഗ്രന്ഥശാല പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ, കുടുംബശ്രീ ആർ.പിമാർ തുടങ്ങിയവർ പങ്കെടുക്കും. 
കൂടുതൽ വിവരങ്ങൾക്ക്,
ജയ്ശ്രീകുമാർ, (കോർഡിനേറ്റർ, ടോട്ടം റിസോഴ്‌സ് സെന്റർ)
ഫോൺ: 9496612577
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *