March 29, 2024

ബി കെ എം യു കളക്ട്രേറ്റ് മാർച്ച് നടത്തി.

0
Img 20191206 Wa0060.jpg

കൽപറ്റ: തൊഴിലുറപ്പ് പദ്ദതിയുടെ അടങ്കൽ തുകയിൽ നിന്ന് 1084കോടി രൂപ വെട്ടികുറച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെയും തൊഴിലാളികൾക്ക് വേതനം നൽകാത്തതിലും പ്രതിഷേധിച്ച് ബി കെ എം യു (എ ഐ ടി യു സി) നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ച് നടത്തി. ബി കെ എം യു സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് പ്രിൻസ് മാർച്ച് ഉദ്ഘാടനം ചെയ്തു. വർഷത്തിൽ 200 ദിനം തൊഴിലും 600 രൂപ കൂലിയും ഉറപ്പാക്കുക, കർഷക തൊഴിലാളികൾക്ക് ദേശീയ നയം നടപ്പാക്കുക, കർഷക തൊഴിലാളി ക്ഷേമനിധി ശക്തിപ്പെടുത്തുക, ആനുകൂല്യങ്ങൾ കൊടുത്തു തീർക്കുക, പെൻഷൻ 300 രൂപയായി ഉയർത്തുക,ആദിവാസികൾക്കും കർഷക തൊഴിലാളികൾക്കും ഭൂമിയും വീടും നൽകുക, ലൈഫ് പദ്ദതി ത്വരിപെടുത്തുക, നെൽവയൽ-തണ്ണീർ തട നിയമം കർശനമാക്കുക, തരിശു നിലകൃഷി വ്യാപിപ്പിക്കുക, കൃഷി ഭവനുകൾക്കു കീഴിൽ തൊഴിൽ സേന രൂപീകരിക്കുക, എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് കളക്ട്രേറ്റ് മാർച്ച് നടത്തിയത്. ബി കെ എം യു ജില്ലാ സെക്രട്ടറി ടി ജെ ചാക്കോച്ചൻ സ്വാഗതം പറഞ്ഞു. എസ് ജി സുകുമാരൻ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി വി‍‍ജയൻ ചെറുകര, സംസ്ഥാന കമ്മറ്റി അംഗം പി കെ മൂർത്തി, സി എസ് സ്റ്റാൻലി, എന്നിവർ പ്രസംഗിച്ചു.ഡോ: അന്പി ചിറയിൽ,ഇ ജെ ബാബു, എം വി ബാബു, ആലി പനമരം, വി യൂസഫ്, സി സഹദേവൻ, അപ്പുക്കുട്ടി, അഷറഫ് തയ്യിൽ, കുമരേശൻ എന്നിവർ നേതൃത്വം നൽകി വി എൻസുബ്രമണ്യൻ നന്ദി പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *