April 25, 2024

ലൈഫ് ഭവന പദ്ധതി കല്‍പ്പറ്റയില്‍ 465 കുടുംബങ്ങള്‍ക്ക് തണലൊരുങ്ങി

0

· മൂന്നാം ഘട്ടത്തില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കും.
കല്‍പ്പറ്റ നഗരസഭയില്‍ ലൈഫ് സമ്പൂര്‍ണ ഭവന പദ്ധതിയിലൂടെ 465 വീടുകള്‍ പൂര്‍ത്തിയായി. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതരായ ഭവന രഹിതര്‍ക്കും വീടുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ് ഭവന പദ്ധതിയാണ് നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതീക്ഷയായത്.  ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവന നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചവര്‍,  വാസയോഗ്യമല്ലാത്ത വീടുള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താത്ക്കാലിക ഭവനമുള്ളവര്‍ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വീട്  നിര്‍മ്മാണം പൂര്‍ത്തിയാക്കത്തതും അനുവദിച്ച തുക മുഴുവന്‍ കൈപ്പറ്റാത്തതുമായവര്‍ക്ക്  ബാക്കി വന്ന തുകയും ലൈഫ് മിഷന്‍ നല്‍കിയിരുന്നു.
മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയത്. 2017ല്‍ തുടങ്ങിയ പദ്ധതിയിലൂടെ ഒരു കുടുംബത്തിന് നാല് ലക്ഷം രൂപയാണ് ഭവന നിര്‍മ്മാണത്തിനായി ഫ് അനുവദിച്ചത്. കല്‍പ്പറ്റ നഗരസഭയില്‍ ആദ്യ ഘട്ടത്തില്‍ 112 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. രാം ഘട്ടത്തില്‍ പി.എം.എ.വൈയും ലൈഫ് പദ്ധതിയും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. നഗരസഭയില്‍ 353 വീടുകളാണ് രാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. 
മൂന്നാം ഘട്ടത്തിലാണ് ഭൂമിയില്ലാത്ത ഭവന രഹിതരെ  പദ്ധതിയില്‍ പരിഗണിക്കുന്നത്.  വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേയിലൂടെ 215 ഭൂമിയില്ലാത്ത ഭവനരഹിതരെയാണ് കല്‍പ്പറ്റ നഗരസഭയില്‍  കത്തെിയത്. ഇവര്‍ക്കായി നഗരസഭ പരിധിയില്‍  തന്നെ ഭൂമി കത്തെി ഫ്‌ളാറ്റ് പണിയാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള സ്ഥലം കത്തെുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രളയ പുനരധിവാസത്തിനായി ഉദാരമതികളില്‍ നിന്നും ലഭിക്കുന്ന സ്ഥലവും പാര്‍പ്പിട സമുച്ചയത്തിനായി  പരിഗണിക്കും. ആസ്പത്രി, വിദ്യാലയം എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും അങ്കണവാടി,  വായനശാല  എന്നീ സൗകര്യങ്ങളുള്ള  കെട്ടിട സമുച്ചയമാണ് വീടില്ലാത്തവര്‍ക്കായി ഉയരുക. മൂന്നാംഘട്ട പദ്ധതി കൂടി നടപ്പാകുന്നതോടെ ഭവനരഹിതരില്ലാത്ത നഗരസഭയായി കല്‍പ്പറ്റയും മാറും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *