August 10, 2026

പെന്‍ഷന്‍ മസ്റ്ററിംഗ് 15 വരെ.

0
By ന്യൂസ് വയനാട് ബ്യൂറോ

സാമൂഹ്യ ക്ഷേമ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പെന്‍ഷന്‍ മസ്റ്ററിംഗ്, ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലൂടെയും തദ്ദേശ ഭരണ പ്രദേശങ്ങളില്‍ അക്ഷയയുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പുകളിലും നടക്കുന്നുണ്ട്.  മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്തവര്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംഗ് നടത്തണം.  കിടപ്പു രോഗികളും, ശാരീരിക വെല്ലുവിളി നേരിടുന്നവരുമായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍  അതത് തദ്ദേശഭരണസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കണം.  ഇത്തരത്തില്‍ അപേക്ഷ നല്‍കിയ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ഡിസംബര്‍ 11 മുതല്‍ 15 വരെ അക്ഷയ സംരംഭകര്‍ വീടുകളിലെത്തി നടത്തും.  ഫോണ്‍ 04936 206267.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *