March 28, 2024

വിദ്യാർത്ഥികൾക്ക് ശാരീരികാസ്വാസ്ത്യം : കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

0
Img 20191206 Wa0207.jpg
കൽപ്പറ്റ: 

പൊഴുതന അച്ചൂര്‍  ഹാരിസൺ മലയാളം  പ്ലാന്റേഷൻ പരിസരത്തെ 

 ഗവൺമെന്റ്  ഹയര്‍സെക്കന്‍ഡറിയിലെ

വിദ്യാർത്ഥികൾക്ക്  ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട സംഭവത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ  സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പരിശോധനയിൽ നിരോധിത കീടനാശിനികളോ വസ്തുവകകളോ കണ്ടെത്താനായില്ല. പ്രദേശത്ത് കർഷകർക്ക് ബോധവൽക്കരണം നടത്തുമെന്ന്  വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ   ബി.സുരേഷ്  അറിയിച്ചു. 
കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ സജിമോൾ വി.കെ, പി.ശാന്തി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.മമ്മൂട്ടി, പൊഴുതന കൃഷി ഓഫീസർ ആരണ്യ വി.കെ. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇതിനിടെ വെള്ളിയാഴ്ച 
 ഒരു വിദ്യാര്‍ത്ഥിനിയെ കൂടി  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിയും തലകറക്കവും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നിലൂലയെയാണ് ഇന്ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച  സ്‌കൂളിലെ ആറ് കുട്ടികള്‍ ചികിത്സ തേടിയിരുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *