August 13, 2026

ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായി :മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി.

0
IMG-20191207-WA0140.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: മോദി ഭരണത്തിൽ 
ബലാത്സംഗത്തിന്റെയും സ്ത്രീ പീഡനത്തിന്റെയും  തലസ്ഥാനമായി ഇന്ത്യ മാറിയെന്ന് രാഹുൽ ഗാന്ധി എം.പി. .വെള്ളമുണ്ടയിൽ യു.ഡി.എഫ്. മാനന്തവാടി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ്  രാഹുൽ ഗാന്ധി ഉയർത്തിയത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതം മുഴുവൻ  വിഭജനം, അക്രമം ,പക എന്നിവയിൽ അധിഷ്ഠിതമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.ഏതെങ്കിലും മതം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് തെളിയിക്കാൻ താൻ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നു എന്നും രാഹുൽ.ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായിരിക്കുന്നു. 
വിദ്വേഷത്തിന്റെയും പകയുടെയും ആശയത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്.
എവിടെയും മതം മാത്രം പറയുന്ന മോദി മത ഗ്രന്ഥങ്ങളെങ്കിലും വായിക്കണമെന്ന് രാഹുൽ ഗാന്ധി. വയനാട് സന്ദർശനത്തിനിടയിലാണ് രാഹുൽ മോദിക്കെതിരെ രംഗത്തെത്തിയത്.ഇന്ത്യയിൽ  പെൺകുട്ടികൾക്ക്  സുരക്ഷിതത്വമില്ലാതായി.യുപിയിൽ ബിജെപി എം.എൽ.എ ബലാത്സംഗ കേസിൽ ഉൾപ്പെട്ടിട്ടും പ്രധാനമന്ത്രി  ഒരക്ഷരം മിണ്ടിയില്ലന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മാത്രമല്ല രാജ്യത്തിൻറെ കാർഷികമേഖലയും സമ്പദ് വ്യവസ്ഥയും തകർന്നിരിക്കുകയാണ്. രാജ്യത്തിൻറെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണ്. 
തൊഴിലില്ലായ്മ രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളിയും.
സാമ്പത്തികനിലയെക്കുറിച്ച് സംവദിക്കാനും പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *